റേഷന്‍ കാര്‍ഡുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ സമ്പൂര്‍ണ സ്മാര്‍ട്ട് കാര്‍ഡുകളാവും
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ സമ്പൂര്‍ണ സ്മാര്‍ട്ട് കാര്‍ഡുകള്‍ ആക്കി മാറ്റുമെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. റേഷന്‍ കടകള്‍ വഴി കൂടുതല്‍ പലവ്യഞ്ജനങ്ങളും മറ്റ് ഉല്പന്നങ്ങളും വിതരണം ചെയ്ത് കൂടുതല്‍ ജനോപകാരപ്രദമാക്കുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് പൊതു വിതരണ വകുപ്പ് പുതുതായി തയ്യാറാക്കിയ എ ടി എം കാര്‍ഡ് രൂപത്തിലുള്ള റേഷന്‍ കാര്‍ഡുകളുടെ വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്‍ എഫ് എസ് എ ഗോഡൗണുകളെ ആധുനിക വല്‍ക്കരിക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി എന്‍ എഫ് എസ് എ ഗോഡൗണുകളില്‍ നിന്ന് റേഷന്‍ വിതരണം ചെയ്യുന്ന വാഹനങ്ങള്‍ ജി പി എസ് ട്രാക്കിംഗ് നടപ്പിലാക്കും. പൊതുവിതരണ വകുപ്പിന്റെ കീഴിലുള്ള എല്ലാ കാര്യാലയങ്ങളിലും ഈ ഓഫിസ് പദ്ധതി 2022 ജനുവരിയോടു കൂടി നടപ്പിലാക്കുവാനാകുമെന്നും മന്ത്രി പറഞ്ഞു.