റിപ്പോ നിരക്കുകള്‍ കുറച്ച് റിസര്‍വ്വ് ബാങ്ക്; വാഹന, ഭവന വായ്പാ നിരക്കുകള്‍ കുറയും
വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാലവായ്പയുടെ പലിശയായ റിപ്പോ നിരക്ക് 0.25 ശതമാനം കുറവുവരുത്തി.ഇതോടെ റിപ്പോ നിരക്ക് 6.25 ശതമാനത്തിലെത്തി.
ന്യൂഡല്‍ഹി: റിപ്പോ നിരക്കുകള്‍ കുറച്ച് ആര്‍ബിഐ പുതിയ വായ്പാന നയം പ്രഖ്യാപിച്ചു. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാലവായ്പയുടെ പലിശയായ റിപ്പോ നിരക്ക് 0.25 ശതമാനം കുറവുവരുത്തി.ഇതോടെ റിപ്പോ നിരക്ക് 6.25 ശതമാനത്തിലെത്തി. ബാങ്കുകള്‍ ആര്‍ബിഐയില്‍ സൂക്ഷിക്കുന്ന പണത്തിനുള്ള പലിശയാ റിവേഴ്‌സ് റിപ്പോയിലും കാല്‍ശതമാനം കുറവ് വരുത്തി ആറ് ശതമാനമാക്കി.
നിരക്കവലോകന യോഗത്തില്‍ തല്‍സ്ഥിതി തുടരുമെന്നായിരുന്നു സാമ്പത്തിക ലോകം കരുതിയിരുന്നത്. എന്നാല്‍, നിരക്ക് കുറച്ച് ആര്‍ബിഐ പുതിയ വായ്പാ നയം പ്രഖ്യാപിക്കുകയായിരുന്നു.2017 ഓഗസ്റ്റിന് ശേഷം ആദ്യമായാണ് നിരക്കുകളില്‍ കേന്ദ്ര ബാങ്ക് കുറവ് വരുത്തുന്നത്. നിരുക്കുകളില്‍ കുറവ് വരുത്തിയതോടെ വാഹന, ഭവന വായ്പാ നിരക്കുകളിലും കുറവ് വരും.