വാളയാര്‍ നീതി യാത്രക്ക് വയനാട്ടില്‍ സ്വീകരണം

Update: 2021-03-12 11:34 GMT
വാളയാര്‍ നീതി യാത്രക്ക് വയനാട്ടില്‍ സ്വീകരണം

കല്‍പ്പറ്റ: വാളയാര്‍ ഇരകള്‍ പീഡിപ്പിക്കപ്പെട്ട കേസ് അട്ടിമറിച്ച പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മയും മനുഷ്യാവകാശ പ്രവര്‍ത്തകരും നടത്തുന്ന നീതിയാത്ര വയനാട്ടില്‍ പര്യടനം നടത്തി. സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, കല്‍പ്പറ്റ എന്നിവിടങ്ങളില്‍ നടന്ന സ്വീകരണ സമ്മേളനങ്ങളില്‍ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു. കല്‍പ്പറ്റ നടന്ന ഐക്യദാര്‍ഢ്യ യോഗത്തില്‍ സി ആര്‍ നീലകണ്ഠന്‍, അമ്മിണി കെ വയനാട്, പി ടി ജോണ്‍, വര്‍ഗീസ് വട്ടേക്കാട്ടില്‍, പ്രീത. സുലോചന രാമകൃഷ്ണന്‍, നസീമ ടീച്ചര്‍ നസീമ സംസാരിച്ചു. 

Tags:    

Similar News