കൊവിഡ് പ്രതിരോധ വാക്‌സിന്‍ എടുക്കാന്‍ വിസമ്മതം; വ്യോമസേന സൈനികനെ പിരിച്ചുവിട്ടു

Update: 2021-08-12 10:27 GMT

അഹമ്മദാബാദ്: കൊവിഡ് 19 ന് പ്രതിരോധ കുത്തിവയ്പ് എടുക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ വ്യോമസേന സൈനികനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. നടപടി സ്വീകരിച്ച ജീവനക്കാരന്റെ പേരോ മറ്റ് വിശദാംശങ്ങളോ വ്യോമസേന പുറത്തുവിട്ടിട്ടില്ല.


വ്യോമസേന എല്ലാവരോടും കൊവിഡ് പ്രതിരോധ കുത്തിവയ്പ് എടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. 9 ജീവനക്കാര്‍ മാത്രമാണ് വാക്‌സിന്‍ എടുക്കാന്‍ വിസമ്മതിച്ചത്. അവര്‍ക്കെല്ലാം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഇതില്‍ ഒരാള്‍ പ്രതികരിച്ചില്ല. ഇതോടെ പിരിച്ചുവിടുകയായിരുന്നു. വ്യോമസേനയെ സംബന്ധിച്ച് കൊവിഡ് വാക്‌സിന്‍ എടുക്കണം എന്നത് നിര്‍ബന്ധമായ വ്യവസ്ഥയാണ്. സേനയുടെ നിയമം ലംഘിച്ചതിനെ തുടര്‍ന്നാണ് പിരിച്ചുവിട്ടതെന്ന് വ്യോമസേന വക്താവ് അറിയിച്ചു. നടപടിക്കെതിരെ സൈനികന്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ നല്‍കിയ വിശദീകരണത്തിലാണ് വ്യോമസേന നടപടി വ്യക്തമാക്കിയത്.




Tags:    

Similar News