മാള: കപ്പ കര്‍ഷകരെ സഹായിക്കാനായി മാള പ്രസ്‌ക്ലബ്ബ് ആവിഷ്‌കരിച്ച ഒരു നേരം കപ്പ പദ്ധതിയുടെ ഭാഗമായി ആല്‍ഫ പാലിയേറ്റീവ് കെയര്‍ വെള്ളാങ്ങല്ലൂര്‍ ലിങ്ക് സെന്ററിന്റെ ആഭിമുഖ്യത്തില്‍ റിലീഫ് കിറ്റുകള്‍ നല്‍കി. സെന്ററിന്റെ പരിചരണങ്ങളിലുള്ളവരില്‍ നിന്നും നിര്‍ദ്ധനരായ കുടുംബങ്ങള്‍ക്ക് നല്‍കുന്ന കപ്പയടക്കമുള്ള ആദ്യഘട്ട സൗജന്യ കോവിഡ് ഭക്ഷ്യകിറ്റുകള്‍ കെജെയു ജില്ലാ വൈസ് പ്രസിഡണ്ട് പി കെ എം അഷ്‌റഫ് ആല്‍ഫ സെക്രട്ടറി ഷഫീര്‍ കാരുമാത്രക്ക് കൈമാറി.
ആല്‍ഫ ഖജാന്‍ജി എം എ അലി അദ്ധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ്ബ് പ്രതിനിധികളായ ഇ സി ഫ്രാന്‍സിസ്, രമേഷ് എളേടത്ത്, ആല്‍ഫ പ്രതിനിധികളായ എം എ അന്‍വര്‍, മെഹര്‍ബാന്‍ ഷിഹാബ്, രജിത ആന്റണി, ദൃശിക സുകുമാര്‍, ഷിനി അയ്യൂബ് പങ്കെടുത്തു.