ശ്രീചിത്ര ആര്‍ട്ട് ഗാലറിക്ക് അയ്യങ്കാളിയുടെ പേര് കൊടുക്കുമോ? പേരുമാറ്റം 'ഹിന്ദുഐക്യ'ത്തിന്റെ ഭാഗം
നമ്മുടെ ശത്രുക്കള്‍ വിദേശത്തുനിന്നു വന്ന മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും' എന്നു പറഞ്ഞുകൊണ്ട് തങ്ങളുടെ വിദ്വേഷ രാഷ്ട്രീയത്തിലേക്ക് 'താഴ്ന്ന' ജാതിക്കാരെയും കൂടി കൂട്ടിക്കെട്ടുന്ന പരിപാടിയാണിത്.
വിജെടി ഹാളിന്റെ പേര് അയ്യന്‍കാളിയുടെ പേരിലേക്ക് മാറ്റിയത് ദലിത്പക്ഷ നീക്കമെന്ന നിലയിലാണ് വ്യാപകമായി കണക്കാക്കപ്പെടുന്നത്. ഇടതുപക്ഷത്തിന്റെ ദലിത്പക്ഷ രാഷ്ട്രീയത്തിന്റെ സൂചനയായും ഇത് വിശദീകരിക്കപ്പെടുന്നു. പേരുമാറ്റത്തെ ഹിന്ദു ഐക്യത്തിന്റെ ആഹ്വാനമായേ കണക്കാക്കാനാവൂ എന്നാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ള വിമര്‍ശനം.
സുദീപ് എഴുതുന്നു: '' 'വിക്ടോറിയ' എന്നൊരു ബ്രിട്ടീഷ് ഓര്‍മ്മയെ 'ഇന്ത്യന്‍' ആക്കുന്നത് ഇപ്പോള്‍ ഇവിടത്തെ ഹിന്ദു സവര്‍ണ്ണര്‍ക്കും 'ദേശഭക്തി'യുടെ ഭാഗമായി അംഗീകരിക്കാവുന്ന / ആഘോഷിക്കാവുന്ന കാര്യമേയുള്ളൂ, അത് അയ്യന്‍കാളിയുടെ പേരിലെങ്കില്‍ അങ്ങനെ എന്ന് കരുതുന്നുണ്ടാവും അവര്‍. 'നമ്മളെല്ലാം ജാതിഭേദമന്യേ ഹിന്ദുക്കള്‍, നമ്മുടെ ശത്രുക്കള്‍ വിദേശത്തുനിന്നു വന്ന മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും' എന്നു പറഞ്ഞുകൊണ്ട് തങ്ങളുടെ വിദ്വേഷ രാഷ്ട്രീയത്തിലേക്ക് 'താഴ്ന്ന' ജാതിക്കാരെയും കൂടി കൂട്ടിക്കെട്ടുന്ന പരിപാടിയോടും നന്നായി ചേര്‍ന്നു പോവുന്ന ഒന്നാണിത്.''
കനകക്കുന്ന് കൊട്ടാരത്തിനോ ശ്രീചിത്ര ആര്‍ട്ട് ഗാലറിയ്‌ക്കോ അയ്യന്‍കാളിയുടെ പേര് കൊടുക്കാന്‍ ശ്രമിച്ചു നോക്കിയാല്‍ അറിയാം ശരിയായ വിവരമെന്നാണ് സുദീപ് ചൂണ്ടിക്കാട്ടുന്നത്. ഇതേ വാദങ്ങള്‍ സൂമൂഹികമാധ്യമങ്ങളിലൂടെ ശോഭനയും പ്രശാന്ത് കോളിയൂരും പ്രകടിപ്പിച്ചിരുന്നു.
മുഴുവന്‍ പോസ്റ്റും വായിക്കാം:
വി ജെ ടി ഹാളിന്റെ പേരുമാറ്റി അയ്യന്‍കാളി ഹാളാക്കിയതിന്റെ ആഘോഷങ്ങളും ആഹ്ലാദപ്രകടനങ്ങളും കണ്ടു. 'വിക്ടോറിയ' എന്നൊരു ബ്രിട്ടീഷ് ഓര്‍മ്മയെ 'ഇന്ത്യന്‍' ആക്കുന്നത് ഇപ്പോള്‍ ഇവിടത്തെ ഹിന്ദു സവര്‍ണ്ണര്‍ക്കും 'ദേശഭക്തി'യുടെ ഭാഗമായി അംഗീകരിക്കാവുന്ന / ആഘോഷിക്കാവുന്ന കാര്യമേയുള്ളൂ, അത് അയ്യന്‍കാളിയുടെ പേരിലെങ്കില്‍ അങ്ങനെ എന്ന് കരുതുന്നുണ്ടാവും അവര്‍. 'നമ്മളെല്ലാം ജാതിഭേദമന്യേ ഹിന്ദുക്കള്‍, നമ്മുടെ ശത്രുക്കള്‍ വിദേശത്തുനിന്നു വന്ന മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും' എന്നു പറഞ്ഞുകൊണ്ട് തങ്ങളുടെ വിദ്വേഷ രാഷ്ട്രീയത്തിലേക്ക് 'താഴ്ന്ന' ജാതിക്കാരെയും കൂടി കൂട്ടിക്കെട്ടുന്ന പരിപാടിയോടും നന്നായി ചേര്‍ന്നു പോവുന്ന ഒന്നാണിത്. (മഹാരാഷ്ട്രയില്‍ അവര്‍ 'സവര്‍ക്കര്‍ക്കും ജോതിബാ ഫുലേയ്ക്കും സാവിത്രിബായ് ഫുലേയ്ക്കും ഭാരതരത്‌നം കൊടുക്കണം' എന്നു പറയുന്നതും അതേ ലക്ഷ്യം മനസ്സില്‍ കണ്ടാണ്. ഇവിടെ 'ഇടതുപക്ഷം വഴി' ആണെന്ന് മാത്രം.) കനകക്കുന്ന് കൊട്ടാരത്തിനോ ശ്രീചിത്ര ആര്‍ട്ട് ഗാലറിയ്‌ക്കോ കുതിരമാളിക പാലസിനോ മറ്റോ അയ്യന്‍കാളിയുടെ പേര് കൊടുക്കാന്‍ ശ്രമിച്ചു നോക്കൂ അപ്പോള്‍ വിവരമറിയാം.