റിപബ്ലിക് ദിന സംഘര്‍ഷം: 12 കര്‍ഷക നേതാക്കള്‍ക്ക് ഡല്‍ഹി പോലിസിന്റെ നോട്ടിസ്

Update: 2021-01-29 12:47 GMT

ന്യൂഡല്‍ഹി: റിപബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിക്കിടയില്‍ ചെങ്കോട്ടയിലുണ്ടായ സംഘര്‍ഷങ്ങളെകുറിച്ചുള്ള അന്വേഷണങ്ങളുടെ ഭാഗമായി ഡല്‍ഹി പോലിസ് 12 കര്‍ഷക സംഘടനാ നേതാക്കള്‍ക്ക് നോട്ടിസ് നല്‍കി. ദര്‍ശന്‍പാല്‍, രാകേഷ് ടിക്കായത്ത്, ബുട്ടാസിങ് ബുര്‍ജ്ഗില്‍, സംസീര്‍ പാന്ദര്‍, സത്‌നാം പന്നു തുടങ്ങിയവര്‍ നോട്ടിസ് ലഭിച്ചവരില്‍ ഉള്‍പ്പെടുന്നു.

ഡല്‍ഹി പോലിസിന്റെ ക്രൈംബ്രാഞ്ച് ഓഫിസില്‍ റിപോര്‍ട്ട് ചെയ്യാനാണ് നേതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ആരും തന്നെ ഓഫിസില്‍ റിപോര്‍ട്ട് ചെയ്തില്ല.

ജനുവരി 26ലെ ട്രാക്ടര്‍റാലിക്കിടയില്‍ നന്‍ഗ്ലോയിയിലുണ്ടായ സംഘര്‍ഷങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങളുടെ ഭാഗമായി ഹാജരാവാന്‍ ബൂട്ടാ സിങ് ബുര്‍ജ്ഗില്‍നോട് ആവശ്യപ്പെട്ടിരുന്നു.

കാര്‍ഷിക നിയമത്തിനെതിരേ നടക്കുന്ന സമരത്തിന്റെ ഭാഗമായി ജനുവരി 26ന് നടന്ന ട്രാക്ടര്‍ റാലിക്കിടയിലുണ്ടായ ചില സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നു.


Tags:    

Similar News