വിവരാവകാശ പ്രവര്‍ത്തകന്റെ വീട്ടില്‍ കയറി റിട്ട. എസ്‌ഐയുടേയും സംഘത്തിന്റെയും ആക്രമണം

Update: 2021-09-14 05:28 GMT

കൊല്ലം: കരുനാഗപ്പള്ളിയില്‍ വിവരാവകാശ പ്രവര്‍ത്തകന്റെ വീട്ടില്‍ കയറി റിട്ടയേര്‍ഡ് എസ് ഐയും സംഘവും അക്രമണം നടത്തി. വിവരാവകാശ പ്രവര്‍ത്തകന്‍ ശ്രീകുമാറിനെയും അമ്മ അമ്മിണിയമ്മയെയും ആണ് വീട്ടില്‍ കയറി കമ്പി വടികള്‍ ഉപയോഗിച്ച് ആക്രമിച്ചത്. റിട്ടയേര്‍ഡ് എസ് ഐ റഷീദിന്റെ നേതൃത്വത്തില്‍ അഞ്ചംഗ സംഘമാണ് ആക്രമിച്ചതെന്ന് ശ്രീകുമാര്‍ പറഞ്ഞു.


റഷീദിന്റെ മകന്റെ അനധികൃത നിര്‍മാണത്തിനെതിരെ ശ്രീകുമാര്‍ പരാതി നല്‍കിയിരുന്നു. ഇതാണ് അക്രമത്തിന് കാരണമെന്ന് ശ്രീകുമാര്‍ ആരോപിച്ചു.




Tags:    

Similar News