കോഴിക്കോട്: കരിക്കുലം കമ്മിറ്റി രൂപം കൊണ്ട സാഹചര്യത്തില്‍ റോഡുസുരക്ഷ നിയമങ്ങള്‍ സ്‌ക്കൂള്‍ പാഠ്യപദ്ധതികളില്‍ കൊണ്ടുവരാന്‍ സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തി വരികയാണെന്ന് റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ.കെ എം.അബ്ദു അറിയിച്ചു. റോഡ് ആക്‌സിഡന്റ് ആക് ഷന്‍ ഫോറം സംസ്ഥാന സമ്മേളനവും ഡ്രൈവേഴ്‌സ് മീറ്റും മെയ് ആദ്യ വാരത്തില്‍ കോഴിക്കോട് വച്ച് നടത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച റാഫ് സ്‌പെഷ്യല്‍ കണ്‍വന്‍ഷനും റോഡുസുരക്ഷാ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ പത്ത് വര്‍ഷ കാലയളവില്‍ അപകടങ്ങളൊന്നുമുണ്ടാക്കാത്ത സംസ്ഥാന തലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട വിവിധ ജില്ലകളില്‍ നിന്നുള്ള മാതൃകാ ഡ്രൈവര്‍മാര്‍ക്ക് മൊമൊന്റൊകളും സര്‍ട്ടിഫിക്കറ്റുകളും മറ്റും നല്‍കി ആദരിക്കും. ജീവകാരുണ്യ അവാര്‍ഡും റോഡു സുരക്ഷാ പ്രചാരകരായ മാധ്യമ പ്രവര്‍ത്തര്‍ക്കുള്ള റോഡ് സേഫ്ടി എക്‌സലന്‍സി അവാര്‍ഡുകളൂം ചടങ്ങില്‍ സമ്മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിമാരും ഉദ്യോഗസ്ഥ പ്രമുഖരും പങ്കെടുക്കന്ന പരിപാടിയുടെ പ്രചരണാര്‍ത്ഥം മാര്‍ച്ച് 31ന് വ്യാഴാഴ്ച രാവിലെ 9.30 മണിക്ക് കോഴിക്കോട് മൊഫൂസില്‍ ബസ് സ്റ്റാന്റ് പരിസരത്ത് റോഡ് സുരക്ഷാ ജനസദസ്സ് സംഘടിപ്പിക്കും. റാഫ് ജില്ലാ പ്രസിഡണ്ട് അനീഷ് മലാപ്പറമ്പ് അധ്യക്ഷനായിരുന്നു. വിജയന്‍ കൊളത്തായി, എം ടി. തെയ്യാല, പി. ഉഷാകുമാരി, പി. ലക്ഷമണന്‍, കെ. അരുള്‍ദാസ്, തെല്‍ ഹത്ത്, സി പി.രാഘവന്‍, റഷീദ് കക്കോടി, എ എം. ആനന്ദ്, യു എ .ഗഫൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. റാഫ് ജില്ലാ ജനറല്‍ സെക്രട്ടറി മിര്‍ഷാദ് ചെറിയേടത്ത് സ്വാഗതവും ജിജ അത്തോളി നന്ദിയും പറഞ്ഞു.