ഐസിസിയുടെ മികച്ച താരം രോഹിത്ത് ശര്‍മ്മ

കഴിഞ്ഞ വര്‍ഷം ഏഴ് സെഞ്ചുറികള്‍ നേടിയ രോഹിത്തിന്റെ പ്രകടനമാണ് അവാര്‍ഡിനര്‍ഹനാക്കിയത്.

Update: 2020-01-15 11:47 GMT

ലണ്ടന്‍: കഴിഞ്ഞ വര്‍ഷത്തെ ഐസിസിയുടെ മികച്ച ഏകദിന താരമായി രോഹിത്ത് ശര്‍മ്മയെ തിരഞ്ഞെടുത്തു. കഴിഞ്ഞ വര്‍ഷം ഏഴ് സെഞ്ചുറികള്‍ നേടിയ രോഹിത്തിന്റെ പ്രകടനമാണ് അവാര്‍ഡിനര്‍ഹനാക്കിയത്. ഇതില്‍ അഞ്ച് സെഞ്ചുറികളും ലോകകപ്പില്‍ നേടിയതാണ്. 2019ലെ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡിന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി അര്‍ഹനായി. കഴിഞ്ഞ ലോകകപ്പില്‍ ഓസിസിനെതിരായ മല്‍സരത്തില്‍ സ്റ്റീവ് സ്മിത്തിനെ കാണികള്‍ കൂകി വിളിച്ചതിനെ തുടര്‍ന്ന് അവരോട് കൂവല്‍ നിര്‍ത്തി സ്മിത്തിനെ കൈയടിച്ച് പ്രോല്‍സാഹിപ്പിക്കാന്‍ കോഹ്‌ലി ആവശ്യപ്പെട്ടിരുന്നു.കോഹ്‌ലിയുടെ ഈ നടപടിയാണ് താരത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്.

ബൗളിങില്‍ 2019ലെ ഏറ്റവും മികച്ച പ്രകടനം ഇന്ത്യയുടെ ദീപക് ചാഹറിന്റേതാണ്. ബംഗ്ലാദേശിനെതിരേ ഏഴ് റണ്‍സ് വിട്ട്‌കൊടുത്ത് ആറ് വിക്കറ്റ് വീഴ്ത്തിയ പ്രകടനമാണ് ചാഹറിന് തുണയായത്. പോയ വര്‍ഷത്തെ മികച്ച ടെസ്റ്റ് താരം 59 വിക്കറ്റുകള്‍ നേടിയ ഓസിസിന്റെ പാറ്റ് കമ്മിന്‍സാണ്. ഐസിസിയുടെ കഴിഞ്ഞ വര്‍ഷത്തെ ഏകദിന ടീമില്‍ നാല് ഇന്ത്യന്‍ താരങ്ങള്‍ ഇടം നേടി. രോഹിത്ത് ശര്‍മ്മ, കോഹ്‌ലി, മുഹമ്മദ് ഷമി, സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവരാണ് ടീമിലിടം നേടിയവര്‍. കോഹ്‌ലിയും മായങ്ക് അഗര്‍വാളുമാണ് ടീമിലിടം നേടിയത്.


Tags:    

Similar News