റോണാ വില്‍സന്റെ പിതാവ് നിര്യാതനായി

Update: 2021-08-19 07:05 GMT

കൊല്ലം: എല്‍ഗാര്‍ പരിഷത് കേസില്‍ യുഎപിഎ ചുമത്തി ജയിലില്‍ കഴിയുന്ന റോണ വില്‍സന്റെ പിതാവ് ജേക്കബ് വില്‍സന്‍ നിര്യാതനായി. 84 വയസ്സായിരുന്നു. ബുധനാഴ്ച രാത്രിയായിരുന്നു അന്ത്യം.

2018 ഏപ്രിലില്‍ കേരളത്തിലെത്തിയ സമയത്താണ് റോണാ വില്‍സന്‍ അവസാനം പിതാവിനെ കണ്ടത്.

തന്റെ പിതാവിന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി തേടി കോടതിയെ സമീപിക്കുമെന്ന് റോണയുടെ അഭിഭാഷകന്‍ അറിയിച്ചു.

2018 ജൂണ്‍ 6നാണ് റോണയെ പൂനെയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

ഇതേ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സുരേന്ദ്ര ഗാഡ്‌ലിങിന് തന്റെ മാതാവിന്റെ ചരമവാര്‍ഷികദിന ചടങ്ങില്‍ പങ്കെടുക്കാന്‍ ബോംബെ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. 

Tags:    

Similar News