വിദ്യാര്‍ഥിനികള്‍ക്ക് 1000 സൈക്കിളുകള്‍ കൈമാറി റോട്ടറി ക്ലബ്ബ്
കേരളത്തിലും കോയമ്പത്തൂരിലുമായി റോട്ടറി പെണ്‍കുട്ടികള്‍ക്കായി കൈമാറുന്ന പതിനായിരം സൈക്കിളുകളുടെ ആദ്യ ഘട്ട വിതരണമാണ് കൊച്ചിയില്‍ നടന്നത്.
കൊച്ചി: പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും പുരോഗതിക്കും കേരളം നല്‍കുന്ന മുന്‍ഗണന സന്തോഷം നല്‍കുന്നതാണെന്ന് റോട്ടറി ഇന്റര്‍നാഷണല്‍ പ്രസിഡന്റ ജെന്നിഫര്‍ ജോണ്‍സ്. ട്രിങ് എ സ്‌മൈല്‍ പദ്ധതിക്ക് കീഴില്‍ വിദ്യാര്‍ഥിനികള്‍ക്ക് 1000 സൈക്കിളുകള്‍ കൈമാറി സംസാരിക്കുകയായിരുന്നു അവര്‍.
കേരളത്തിലും കോയമ്പത്തൂരിലുമായി റോട്ടറി പെണ്‍കുട്ടികള്‍ക്കായി കൈമാറുന്ന പതിനായിരം സൈക്കിളുകളുടെ ആദ്യ ഘട്ട വിതരണമാണ് കൊച്ചിയില്‍ നടന്നത്. റോട്ടറി ഇന്റര്‍നാഷണല്‍ ഡയറക്ടര്‍മാരായ എ എസ് വെങ്കിടേഷ്, മഹേഷ് കോട്ട് ബാഗി, കെ എന്‍ ഉണികൃഷ്ണന്‍ എംഎല്‍എ, കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ നാഗരാജു, റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ എസ് രാജ്‌മോഹന്‍ നായര്‍, ആര്‍ മാധവ് ചന്ദ്രന്‍, സി എസ് കര്‍ത്ത, ജിബു പോള്‍ പങ്കെടുത്തു.