കളമശ്ശേരിയില്‍ അഴുകിയ ഇറച്ചി പിടിച്ചെടുത്ത സംഭവം; പോലിസ് കേസെടുത്തു

Update: 2023-01-16 05:31 GMT
കളമശ്ശേരിയില്‍ അഴുകിയ ഇറച്ചി പിടിച്ചെടുത്ത സംഭവം; പോലിസ് കേസെടുത്തു

കൊച്ചി: കളമശ്ശേരിയില്‍ 500 കിലോ അഴുകിയ കോഴിയിറച്ചി പിടികൂടിയ സംഭവത്തില്‍ പോലിസ് കേസെടുത്തു. നഗരസഭാ സെക്രട്ടറി നല്‍കിയ പരാതിയിലാണ് പോലിസ് കേസെടുത്തത്. ഇറച്ചി കൊച്ചിയിലെത്തിച്ച ജുനൈസിനെ പ്രതിയാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇയാള്‍ ഒളിവിലാണ്. പൊതുജനാരോഗ്യത്തിലും ജീവനും ഭീഷണിയാവുന്ന വിധത്തില്‍ ബോധപൂര്‍വം പ്രവര്‍ത്തിച്ചു എന്നതടക്കം രണ്ട് വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്.

ജുനൈസ് കൊച്ചിയിലേക്ക് ഇറച്ചികൊണ്ടുവന്നത് എവിടെനിന്നൊക്കെ ആണെന്നും സഹായികള്‍ ആരൊക്കെ ആണെന്നും പോലിസ് അന്വേഷിക്കും. ഇറച്ചി സൂക്ഷിക്കാന്‍ ഇയാള്‍ക്ക് വീട് വാടകയ്ക്ക് നല്‍കിയ വ്യക്തിയെക്കുറിച്ചും അന്വേഷണം നടത്തും. അഴുകിയ ഇറച്ചി വാങ്ങി ഷവര്‍മ ഉണ്ടാക്കി വിളമ്പിയവരെക്കുറിച്ചും അന്വേഷിക്കുമെന്നും പോലിസ് അറിയിച്ചു.

Tags:    

Similar News