സമാജ് വാദി പാര്‍ട്ടി നേതാക്കള്‍ സിദ്ദിഖ് കാപ്പന്റെ വീട് സന്ദര്‍ശിച്ചു

Update: 2021-04-28 11:38 GMT

മലപ്പുറം: സമാജ്‌വാദി പാര്‍ട്ടി സംസ്ഥാന നേതാക്കള്‍ യുപി പോലിസ് തടവിലിട്ട മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ വീട് സന്ദര്‍ശിച്ചു. സംസ്ഥാന പ്രസിഡന്റ് ഡോ. സജി പോത്തന്‍ തോമസ്, വൈസ് പ്രസിഡന്റ് അഡ്വ. ഉമ്മര്‍ ചേലക്കോടന്‍ സെക്രട്ടറി റഷീദ് വിളയൂര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

കാപ്പന്റെ കാര്യം സമാജ്‌വാദി നേതാവ് അഖിലേഷ് യാദവിന്റെ ശ്രദ്ധയില്‍ക്കൊണ്ടുവന്ന് പാര്‍ട്ടിക്ക് ചെയ്യാന്‍ കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്യുമെന്ന് നേതാക്കള്‍ കുടുംബത്തിന് ഉറപ്പ് നല്‍കി.

Tags:    

Similar News