സംഭല്‍ എംപി സിയാവുര്‍ റഹ്മാന്‍ എംപിയെ ചോദ്യം ചെയ്തു; മസ്ജിദിന്റെ പേരും മാറ്റി (video-2)

Update: 2025-04-09 01:28 GMT
സംഭല്‍ എംപി സിയാവുര്‍ റഹ്മാന്‍ എംപിയെ ചോദ്യം ചെയ്തു; മസ്ജിദിന്റെ പേരും മാറ്റി (video-2)

ബറെയ്‌ലി: ഉത്തര്‍പ്രദേശിലെ സംഭല്‍ ശാഹി ജമാ മസ്ജിദിലെ ഹിന്ദുത്വ സര്‍വേയുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ സ്ഥലം എപി സിയാവുര്‍ റഹ്മാന്‍ ബര്‍ഖിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. നഖാസ പോലിസ് സ്‌റ്റേഷനില്‍ നടന്ന ചോദ്യം ചെയ്യല്‍ മൂന്നു മണിക്കൂര്‍ നീണ്ടതായി റിപോര്‍ട്ടുകള്‍ പറയുന്നു. 12 അഭിഭാഷകരുമായാണ് ബര്‍ഖ് പോലിസ് സ്‌റ്റേഷനില്‍ എത്തിയത്. സംഭലില്‍ സംഘര്‍ഷമുണ്ടായ 2024 നവംബറില്‍ താന്‍ ബംഗളൂരുവില്‍ ആയിരുന്നു എന്നതിന്റെ തെളിവ് എംപി നല്‍കിയെന്ന് സര്‍ക്കിള്‍ ഓഫിസര്‍ കുല്‍ദീപ് കുമാര്‍ പറഞ്ഞു. വിമാനത്തിന്റെ ബോര്‍ഡിങ് പാസാണ് നല്‍കിയിരിക്കുന്നത്. ബര്‍ഖിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതേസമയം, സംഭല്‍ മസ്ജിദിന്റെ പേര് ബോര്‍ഡുകളില്‍ സംഭല്‍ ജുമാ മസ്ജിദ് എന്നാക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ തീരുമാനിച്ചു. മുമ്പ് സംഭല്‍ ജമാ മസ്ജിദ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത സത്യവ്രത് പോലിസ് സ്‌റ്റേഷനിലെ ബോര്‍ഡിലും മസ്ജിദിനെ സംഭല്‍ ജുമാ മസ്ജിദ് എന്നാണ് പരാമര്‍ശിച്ചിരിക്കുന്നത്. പുതിയ ബോര്‍ഡിന്റെ നിറം നീലയായിരിക്കുമെന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വേ അറിയിച്ചു.


Similar News