സഞ്ജു ടെക്കിക്ക് കുരുക്ക് മുറുകുന്നു; കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തി; ലൈസൻസ് സ്ഥിരമായി റദ്ദാക്കിയേക്കും

Update: 2024-06-10 06:54 GMT
സഞ്ജു ടെക്കിക്ക് കുരുക്ക് മുറുകുന്നു;  കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തി; ലൈസൻസ് സ്ഥിരമായി  റദ്ദാക്കിയേക്കും

ആലപ്പുഴ: യൂട്യൂബര്‍ സഞ്ജു ടെക്കിയുടെ കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തി. യുട്യൂബ് ചാനലില്‍  ആര്‍ടിഒ  നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടത്. 160 കിലോ മീറ്ററില്‍ ഡ്രൈവിംഗ്, മൊബൈലില്‍ ഷൂട്ട് ചെയ്തുള്ള ഡ്രൈവിംഗ് തുടങ്ങിയവയാണ് കണ്ടെത്തിയത്. സഞ്ജുവിന്റെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യുന്നതിന് മുന്നോടിയായി നോട്ടിസ് നല്‍കി. ഇന്ന് ആര്‍ടിഒക്ക് മുമ്പാകെ ഹാജരാകാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

17കാരനെ ഡ്രൈവ് ചെയ്യിപ്പിച്ചതിന് സഞ്ജുവിനെതിരെ നിലവില്‍ കേസുണ്ട്. ഇയാളുടെ ലൈസെന്‍സ് സ്ഥിരമായി റദ്ദാക്കാനും ആലോചനയുണ്ട്. തുടര്‍ച്ചയായ നിയമ ലംഘനങ്ങള്‍ കണക്കിലെടുത്താണ് ഈ നീക്കം.

Tags:    

Similar News