ഞാന്‍ ലെഫ്റ്റ് അടിക്കുന്ന ആളല്ല,പറയാനുളത് പറഞ്ഞേ പോകൂ; വിമര്‍ശനം പരസ്യമാക്കി സരിന്‍

പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ഥിത്വം പുനപരിശോധിക്കണമെന്ന് ഡോ.പി സരിന്‍

Update: 2024-10-16 07:12 GMT

തിരുവനന്തപുരം: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ഥിത്വം പുനപരിശോധിക്കണമെന്ന് ഡോ.പി സരിന്‍. ഞാന്‍ ലെഫ്റ്റ് അടിക്കുന്ന ആളല്ല പറയാനുള്ളത് പറഞ്ഞേ പോകൂ എന്നും സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ പ്രഹസനമാണെന്നും സരിന്‍ പറഞ്ഞു.തന്റെ ബോധ്യങ്ങളില്‍ കൃത്യമായ ഉറപ്പ് തനിക്കുണ്ടെന്നും എന്റെ പാര്‍ട്ടി തെറ്റ് തിരുത്തുമെന്നും പാലക്കാടിന മനസിലാക്കുന്ന ആളെ നിര്‍ത്തും എന്നും സരിന്‍ പറഞ്ഞു. താന്‍ ഒരു ഗ്രൂപില്‍ നിന്നും പോയിട്ടില്ലെന്നും പി സരിന്‍ കൂട്ടിചേര്‍ത്തു.

രാഷ്ട്രീയമായി കാര്യങ്ങള്‍ പറയാന്‍ തീരുമാനിച്ചാല്‍ നമ്മള്‍ നിസാരം. സെന്‍സേഷണലാവാന്‍ വേണ്ടി കഥപറയുന്നവര്‍ താരം. ഞാന്‍ ചില കാര്യങ്ങള്‍ തീരുമാനിച്ച് ഇറങ്ങി തിരിച്ച ആളാണ്. നാടിന്റെ നല്ലതിനു വേണ്ടിയാണ് ഞാന്‍ ജോലി രാജിവെച്ചത്. ഒരു ശരിക്കു വേണ്ടി ഒരു മനുഷ്യന്‍ ഇറങ്ങി തിരിച്ചാല്‍ അതിന് വേണ്ടി ഏതറ്റം വരെയും പോകും. ആ എന്നെ നിസാരനാക്കുന്നുവെന്നും സരിന്‍. തന്റെ പരാതികള്‍ ചൂണ്ടിക്കാട്ടി ഇന്നലെ രാവിലെ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കും രാഹുലിനും കത്തയച്ചു. ഹരിയാന ആവര്‍ത്തിക്കാതിരിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും ചിലരുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങിയാല്‍ പാര്‍ട്ടി തകരുമെന്നും സരിന്‍ പറഞ്ഞു. ഇപ്പോള്‍ കടുത്ത തീരുമാനങ്ങളിലേക്കില്ലെന്നും സരിന്‍ പറഞ്ഞു. ഞാനായിട്ട് ബിജെപി സ്ഥാനാര്‍ഥിയെ ജയിപ്പിക്കില്ലെന്നും അതിനാണ് ഇത്രയും പറയുന്നതെന്നും സരിന്‍ കൂട്ടിചേര്‍ത്തു.




Tags:    

Similar News