മലപ്പുറം ജില്ലയെ അപകീര്‍ത്തിപ്പെടുത്തുന്നതിനെതിരേ സേവ് മലപ്പുറം ഫോറം

Update: 2020-06-04 11:04 GMT

മലപ്പുറം: പാലക്കാട് ജില്ലയില്‍ ആന ചെരിഞ്ഞ സംഭവവുമായി ബന്ധപ്പെടുത്തി മനേക ഗാന്ധി മലപ്പുറം ജില്ലക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനെതിരേ സേവ് മലപ്പുറം ഫോറം രംഗത്ത്. യാതൊരു അടിസ്ഥാനവുമില്ലാത്ത ഇത്തരം ആരോപണങ്ങള്‍ ജില്ലാ രൂപീകരണം മുതല്‍ തുടങ്ങിയിട്ടുള്ളതാണ്. സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്ന് ആരോപണങ്ങള്‍ പതിവാണ്. ജില്ലയില്‍ തന്നെയുള്ള ക്ഷേത്രങ്ങള്‍ക്കു നേരെ ആസൂത്രിത ആക്രമണങ്ങള്‍ ആര്‍എസ്എസ് തന്നെ നടത്തുകയും ആരോപണം ജില്ലയിലെ മുസ്‌ലിംകള്‍ക്കു നേരെ നടത്തി ജില്ലയെ തന്നെ അപമാനിക്കുകയാണ് പതിവ്. അന്വേഷണം തുടങ്ങുമ്പോള്‍ തന്നെ സംഘ പരിവാര്‍ പ്രവര്‍ത്തകര്‍ പിടിയിലാകുന്നതോടെ കേസ് പാതിവഴിയില്‍ അവസാനിപ്പിക്കും. അപ്പോഴേക്കും വാര്‍ത്ത ഉത്തേരേന്ത്യന്‍ ഗ്രൂപ്പ് ഏറ്റെടുത്ത് കഴിഞ്ഞിട്ടുണ്ടാകും. ഇത്തരം നീക്കങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികളുമായി സേവ് മലപ്പുറം ഫോറം രംഗത്തുണ്ടാകുമെന്ന് ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി.

ജില്ലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള നിരന്തരം ശ്രമം നടത്തുന്നവരെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ട് വരാന്‍ അധികാരികള്‍ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ ഗഢ ഷാജി അദ്ധ്യക്ഷത വഹിച്ചു. പി.സുന്ദര്‍രാജന്‍, കെ.പി.ഒ.റഹ്മത്തുള്ള, ജഗ നാരായണന്‍, അറ്‌ര േസഷംസുദ്ധീന്‍, ലൗലി ഹംസ ഹാജി, അഡ്വക്കറ്റ് സാദിഖ് നടുതൊടി അഹദ് വളാഞ്ചേരി എന്നിവര്‍ സംസാരിച്ചു. 

Tags:    

Similar News