സ്‌കൂള്‍ പ്രവൃത്തി സമയങ്ങളില്‍ ടിപ്പര്‍ ലോറികള്‍ക്ക് ഗതാഗത നിയന്ത്രണം; റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു

Update: 2022-06-10 15:19 GMT

കോഴിക്കോട്: ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയില്‍ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. സ്‌കൂള്‍ സമയങ്ങളിലെ ടിപ്പര്‍ വാഹനങ്ങളുടെ സമയക്രമം, ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ അപകടാവസ്ഥയിലുള്ള തണല്‍ മരങ്ങള്‍ മുറിച്ചു മാറ്റല്‍, റോഡില്‍ സിഗ്‌നല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയവയെ കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്തു.

സ്‌കൂള്‍ പ്രവൃത്തി സമയം തുടങ്ങുന്ന രാവിലെ 8.30 മുതല്‍ 10 മണി വരെയും, വൈകീട്ട് 3.30 മുതല്‍ 5 മണി വരെയും ടിപ്പര്‍ ലോറികള്‍ക്ക് ഗതാഗത നിയന്ത്രണമേര്‍പ്പെടുത്താന്‍ യോഗത്തില്‍ തീരുമാനിമായി. മഴക്കാലത്തിനു മുമ്പായി അപകടാവസ്ഥയിലായ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ പിഡബ്ല്യൂഡി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സ്പീഡ് ഡിറ്റക്ഷന്‍ ക്യാമറകള്‍ സ്ഥാപിക്കുന്നതിനായി കെ.ആര്‍.എസ്.എയില്‍ നിന്ന് ഫണ്ട് അനുവദിപ്പിക്കാമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ അറിയിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സിഗ്‌നല്‍ ബോര്‍ഡ് സ്ഥാപിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പോലീസ് മേധാവി അമോസ് മാമന്‍, വിവിധ ആര്‍.ടി.ഒ മാരായ പി ആര്‍ സുരേഷ്, സിവിഎം ഷെരീഫ്, ഷൈനി മാത്യു, പി ജി സുധീഷ് എംവിഐ, ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് കെ പ്രേം സദന്‍, അസിസ്റ്റന്റ് എഞ്ചിനിയര്‍മാര്‍, എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Tags:    

Similar News