ബിജെപി വംശഹത്യ രാഷ്ട്രീയത്തിനെതിരെ ഐക്യപ്പെടുക, ഇരകളും വേട്ടക്കാരും തുല്യരല്ല; എസ്ഡിപി ഐ പ്രചാരണ കാംപയിന്‍ ജില്ലാ തല സമാപനം പറവൂരില്‍ ; സ്വാഗത സംഘം രൂപീകരിച്ചു
സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. സാമൂഹിക രാഷ്ട്രീയ പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് എസ്ഡിപി ഐ ജില്ലാ വൈസ് പ്രസിഡന്റ് ഷമീര്‍ മാഞ്ഞാലി അറിയിച്ചു
പറവൂര്‍ : ബിജെപി മുന്നോട്ട് വക്കുന്ന വംശഹത്യ രാഷ്ട്രീയത്തിനെതിരെ ഐക്യപ്പെടുക ഇരകളും വേട്ടക്കാരും തുല്യരല്ല എന്ന പ്രമേയത്തില്‍ എസ് ഡി പി ഐ സംസ്ഥാനവ്യാപകമായി നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണ കാംപയിന്റെ എറണാകുളം ജില്ലാതല സമാപനം ജൂണ്‍ ഒന്നിന് പറവൂരില്‍ നടക്കുമെന്ന് ജില്ലാ വൈസ് പ്രസിഡന്റ് ഷമീര്‍ മാഞ്ഞാലി അറിയിച്ചു.സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. സാമൂഹിക രാഷ്ട്രീയ പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
സമാപന സമ്മേളനം വിജയിപ്പിക്കുന്നതിന് വേണ്ടി രൂപീകരിച്ച സ്വാഗതസംഘം കമ്മിറ്റി യോഗം എസ്ഡിപിഐ പറവൂര്‍ മണ്ഡലം കമ്മിറ്റി ഓഫിസില്‍ നടന്നു.
പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഷമീര്‍ മാഞ്ഞാലി,ജനറല്‍ കണ്‍വീനര്‍ അജ്മല്‍ കെ മുജീബ്,കണ്‍വീനര്‍മാര്‍ നിസാര്‍ അഹമ്മദ് ,സാദിഖ് ഏലൂക്കര,റിയാസ് മുനമ്പം,പബ്ലിസിറ്റി യാക്കൂബ് സുല്‍ത്താന്‍,പി ആര്‍ & മീഡിയ നിഷാദ് അഷറഫ്,പങ്കാളിത്തം നിസാര്‍ അഹമ്മദ്,പ്രോഗ്രാം ചാര്‍ജ് ഷംസുദ്ദീന്‍,വനിതാ സംഘാടനം സഫ ഫൈസല്‍,വോളണ്ടിയര്‍ തന്‍സില്‍,ഫിനാന്‍സ് സുല്‍ഫിക്കര്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന 51 അംഗ കമ്മിറ്റിയെ യോഗം തിരഞ്ഞെടുത്തു.