മരണത്തിനായി സ്വയം ഒരുക്കുന്ന തൂക്കു കയറാണ് ലഹരി: മുസ്തഫ കൊമ്മേരി

Update: 2022-10-02 02:30 GMT
മരണത്തിനായി സ്വയം ഒരുക്കുന്ന തൂക്കു കയറാണ് ലഹരി: മുസ്തഫ കൊമ്മേരി

വടകര: മരണത്തിനായ് സ്വയം ഒരുക്കുന്ന തൂക്കു കയറാണ് ലഹരിയെന്നും ഈ മഹാ വിപത്തിനെതിരേ മുഴുവനാളുകളും കൈകോര്‍ക്കണമെന്നും എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി പറഞ്ഞു. വര്‍ദ്ധിച്ചു വരുന്ന ലഹരി വിപത്തിനെതിരേ എസ്ഡിപി

ഐ നടത്തുന്ന കാംപയിനിന്റെ ജില്ലാതല ഉദ്ഘാടനം വടകരയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സെപ്തംബര്‍ 30 മുതല്‍ ഡിസംബര്‍ 31 വരെ 'നന്മയുള്ള സമൂഹത്തിന് ആരോഗ്യമുള്ള യുവത്വം' എന്ന സന്ദേശം ഉയര്‍ത്തി പിടിച്ച് വടകര മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന കാംപയിനിന്റെ പ്രചരണാര്‍ത്തമാണ് വിളംബര റാലി സംഘടിപ്പിച്ചത്, വടകര ഒന്തം ഓവര്‍ ബ്രിഡ്ജില്‍ നിന്നും തുടങ്ങിയ റാലി പുതിയ ബസ്റ്റാന്റ് ല്‍ സമാപിച്ചു.

വടകര മണ്ഡലം പ്രസിഡന്റ് ഷംസീര്‍ ചോമ്പാല അധ്യക്ഷത വഹിച്ച പരിപാടിയില്‍, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് ശംന ചോറോട്, ജില്ലാ കമ്മിറ്റി അംഗം കെ വി പി ഷാജഹാന്‍, മണ്ഡലം സെക്രട്ടറി ബഷീര്‍ കെ കെ എന്നിവര്‍ സംസാരിച്ചു,

അസീസ് വെള്ളോളി, സമദ് മാക്കൂല്‍, നവാസ് വരിക്കോളി, ശറഫുദ്ധീന്‍, ഉനൈസ്, സൈനുദ്ധീന്‍ എ കെ, സഫീര്‍, ഷബീര്‍ നാദാപുരം റോഡ്, സവാദ് വടകര, അര്‍ഷിന സലാം, റസീന ഷക്കീര്‍ എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി.

Tags:    

Similar News