പ്രഫ. എന്‍ കെ മുസ്തഫാ കമാല്‍ പാഷയുടെ വേര്‍പാടില്‍ എസ്ഡിപിഐ അനുശോചിച്ചു

Update: 2022-05-26 14:51 GMT

കോഴിക്കോട്: പ്രമുഖ ചരിത്രകാരനും ഇസ്‌ലാമിക പണ്ഡിതനുമായ പ്രഫ.എന്‍ കെ മുസ്തഫാ കമാല്‍ പാഷയുടെ വേര്‍പാടില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അനുശോചിച്ചു. ലോകത്തുടനീളം സഞ്ചരിച്ച് അവ ചിത്രീകരിച്ച് പുതുതലമുറയെ ചരിത്രം പഠിപ്പിക്കുന്നതില്‍ അദ്ദേഹം കാണിച്ച മാതൃക അവിസ്മരണീയമാണ്. ഖുര്‍ആനിലെ ചരിത്ര ഭൂമികളിലൂടെ എന്ന പേരില്‍ അദ്ദേഹം നടത്തിയ യാത്രയും അതിന്റെ വീഡിയോയും ഏറെ വിജ്ഞാനപ്രദമാണ്. ചരിത്രാധ്യാപകനായിരുന്ന അദ്ദേഹം ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ അംഗമായും സേവനം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ വ്യസനിക്കുന്ന ഉറ്റവര്‍, കുടുംബാംഗങ്ങള്‍, ചരിത്രവിദ്യാര്‍ത്ഥികള്‍, സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍ തുടങ്ങി എല്ലാവരുടെയും ദു:ഖത്തില്‍ പങ്കുചേരുന്നതായും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Tags:    

Similar News