ലഹരിയിലെ സര്‍ക്കാര്‍ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി എക്‌സൈസ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി എസ്ഡിപിഐ

എറണാകുളം: മദ്യത്തിന് പ്രോത്സാഹനം നല്‍കി മയക്കുമരുന്നിനെതിരെ കാംപയിന്‍ ചെയ്യുന്ന സംസ്ഥാന സര്‍ക്കാര്‍ ഇരട്ടത്താപ്പ് അവസാനിപ്പിക്കുക, എക്‌സൈസ് വകുപ്പിനെ ദുര്‍ബലമാക്കുന്ന സമീപനം അവസാനിപ്പിക്കുക, ലഹരി മാഫിയകളെ അമര്‍ച്ച ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് എസ്ഡിപിഐ എറണാകുളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എറണാകുളം എക്‌സൈസ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. എസ്ഡിപിഐ ജില്ലാ കമ്മറ്റിയംഗം ഷിഹാബ് പടന്നാട്ട് ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡണ്ട് ഫതഹുദ്ദീന്‍ ചേരാനല്ലൂര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി സുബൈര്‍ കറുകപ്പിള്ളി തൃക്കാക്കര മണ്ഡലം പ്രസിഡണ്ട് എം എ അല്‍ത്താഫ്, മണ്ഡലം സെക്രട്ടറി എന്‍ എ സിറാജ് തുടങ്ങിയവര്‍ സംസാരിച്ചു.
എക്‌സൈസ് ഓഫീസ് മാര്‍ച്ചിന് മണ്ഡലം ഭാരവാഹികളായ റഷീദ് പാറപ്പുറം, ടി പി റഫീഖ്, ഹാരിസ് പഞ്ഞിക്കാരന്‍, അഷറഫ് തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു.