തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ നടന് നെടുമുടി വേണുവിന്റെ വേര്‍പാടില്‍ എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ് അനുശോചിച്ചു. അനന്യമായ അഭിനയ കലയിലൂടെ മാനവ ഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയ കലാകാരനാണ് നെടുമുടി വേണുവെന്ന് അദ്ദേഹം അനുസ്മരിച്ചു.
നാലു പതിറ്റാണ്ടിലധികം മലയാള ചലച്ചിത്രരംഗത്ത് നിറഞ്ഞു നിന്ന പ്രതിഭാധനനായ അഭിനേതാവിനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ വ്യസനിക്കുന്ന സഹൃദയരുടെയും ഉറ്റവരുടെയും സുഹൃത്തുക്കളുടെയും ദു:ഖത്തില്‍ പങ്കു ചേരുന്നതായും അബ്ദുല്‍ ഹമീദ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.