മലപ്പുറം ജില്ലക്കെതിരായ വിദ്വേഷപരാമര്‍ശം; വെള്ളാപ്പള്ളി നടേശനെതിരേ പോലിസില്‍ പരാതി നല്‍കി എസ്ഡിപിഐ

മലപ്പുറം: മലപ്പുറം ജില്ലക്കെതിരെ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ വിദ്വേഷ പരാമര്‍ശത്തിനെതിരേ പോലിസില്‍ പരാതി നല്‍കി എസ്ഡിപിഐ. എസ്ഡിപിഐ മലപ്പുറം ജില്ല പ്രസിഡന്റ് അന്‍വര്‍ പഴഞ്ഞിയാണ് പരാതി നല്‍കിയത്.
എസ്എന്‍ഡിപി നിലമ്പൂര്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ച യോഗത്തിലാണ് വെള്ളാപ്പള്ളി നടേശന്‍ മലപ്പുറം ജില്ലക്കെതിരേ വര്‍ഗീയപരാമര്‍ശം നടത്തിയത്. മലപ്പുറം പ്രത്യേകം ചിലരുടെ സംസ്ഥാനമാണെന്നും സ്വതന്ത്രമായി വായു ശ്വസിച്ചും അഭിപ്രായം പറഞ്ഞും മലപ്പുറത്ത് ജീവിക്കാനാവില്ലെന്നുമാണ് പരാമര്‍ശം. പരാമര്‍ശത്തില്‍ വെള്ളാപ്പള്ളിക്കെതിരേ കേസെടുക്കണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു.