കണ്ണൂര്‍: എസ്ഡിപിഐ 6ാം കണ്ണൂര്‍ ജില്ലാ പ്രതിനിധി സഭയ്ക്ക് ശഹീദ് കെ എസ് ഷാന്‍ നഗര്‍ ചേമ്പര്‍ ഹാളില്‍ തുടക്കമായി. ജില്ലാ പ്രസിഡന്റ് എസി ജലാലുദീന്‍ പതാക ഉയര്‍ത്തിയതോടെയാണ് അടുത്ത മൂന്നുവര്‍ഷത്തേക്കുള്ള ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള ജില്ലാ പ്രതിനിധി സഭയ്ക്ക് തുടക്കമായത്.
സംസ്ഥാന ഓര്‍ഗനൈസിങ് ജനറല്‍ സെക്രട്ടറി പി പി റഫീഖ് പ്രതിനിധി സഭ ഉദ്ഘാടനം ഇയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍, സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരിഞ്ഞിക്കല്‍, സംസ്ഥാന സമിതിയംഗങ്ങളായ അജ്മല്‍ ഇസ്മായില്‍, അഷ്‌റഫ് പ്രാവച്ചമ്പലം, ജില്ലാ പ്രസിഡന്റ് എ സി ജലാലുദീന്‍, ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, നിലവിലെ ജില്ലാ കമ്മിറ്റിയംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. 120 ഓളം സമ്മേളന പ്രതിനിധികളാണ് പങ്കെടുക്കുന്നത്.രാഷ്ട്രീയ റിപോര്‍ട്ട്, പ്രവര്‍ത്തന റിപോര്‍ട്ട് എന്നിവ സഭയില്‍ അവതരിപ്പിക്കും. പുതിയ ജില്ലാ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുള്ള സ്വീകരണവും പൊതുസമ്മേളനവും വൈകീട്ട് 6.30ന് സ്റ്റേഡിയം കോര്‍ണറില്‍ നടക്കും.