എസ്ഡിപിഐ ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി

Update: 2025-03-14 14:51 GMT
എസ്ഡിപിഐ ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി

കണ്ണൂര്‍: എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സൗഹൃദ സംഗമം കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി ഉദ്ഘാടനം ചെയ്തു. ഹോട്ടല്‍ റോയല്‍ ഒമാര്‍സില്‍ നടന്ന സംഗമത്തില്‍ കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് ബഷീര്‍ കണ്ണാടിപറമ്പ് അധ്യക്ഷത വഹിച്ചു.


സ്ഥാന ജനറല്‍ സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍ സമാപന സന്ദേശം നല്‍കി. കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് സാദിഖ് ഉളിയില്‍, വൈസ് പ്രസിഡണ്ട് പള്ളിപ്രം പ്രസന്നന്‍, ഐഎന്‍എല്‍ ഡെമോക്രാറ്റിക് സംസ്ഥാന പ്രസിഡന്റ് അഷ്‌റഫ് പുറവൂര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി കെ വി സലീം, മക്തബ് പത്രാധിപര്‍ സുനില്‍ മക്തബ്, സുരേഷ് കുമാര്‍ (വിഷന്‍ ചാനല്‍), ഗസാലി (ലഹരി വിരുദ്ധ സമിതി), അബു അല്‍മാസ് , യൂനുസ് (സ്‌നേഹ സല്ലാപം), മുനീര്‍ (എംഎസ്എസ്), ജമാല്‍ സിറ്റി (ജനതാദള്‍ ജില്ല വൈസ് പ്രസിഡന്റ്), അസീസ് (ആം ആദ്മി പാര്‍ട്ടി ജില്ല സെക്രട്ടറി), ഇല്യാസ് (സോളിഡാരിറ്റി) സമീറ ഫിറോസ് (വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ല പ്രസിഡന്റ്), നാദിയ നൗഷാദ് (പ്രത്യാശ അയല്‍പക്ക സൗഹൃദ വേദി ജില്ലാ പ്രസിഡണ്ട്), എസ് പി മുഹമ്മദലി (എസ്ഡിടിയു ജില്ല പ്രസിഡന്റ്), മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റജീന ടീച്ചര്‍, ഡോ. സിറാജ്, സഹദ് (പിആര്‍ഒ-മിംസ്), അഡ്വ പി സി നൗഷാദ്, എസ്ഡിപിഐ ജില്ലാ നേതാക്കളായ ഷംസുദ്ദീന്‍ മൗലവി, എന്‍ പി ഷക്കീല്‍, പിസി ഷഫീഖ്, പി ടി വി ഷംസീര്‍, ഇബ്രാഹിം കൂത്തുപറമ്പ്, എ സി ജലാലുദ്ദീന്‍, എം ജെ മാത്യൂ, എ ഫൈസല്‍ തുടങ്ങി നിരവധി സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ നേതാക്കള്‍ പങ്കെടുത്തു.

Similar News