പുനരധിവാസം തേടുന്ന വിലങ്ങാട് പ്രദേശം സന്ദര്‍ശിച്ച് എസ്ഡിപിഐ നേതാക്കള്‍

Update: 2025-02-05 05:38 GMT
പുനരധിവാസം തേടുന്ന വിലങ്ങാട് പ്രദേശം സന്ദര്‍ശിച്ച് എസ്ഡിപിഐ നേതാക്കള്‍

നാദാപുരം: ഉരുള്‍പൊട്ടല്‍ ഉണ്ടായി മാസങ്ങള്‍ കഴിഞ്ഞിട്ടും പുനരധിവാസം നടക്കാത്ത വിലങ്ങാട് പ്രദേശം എസ്ഡിപിഐ നാദാപുരം മണ്ഡലം നേതാക്കള്‍ സന്ദര്‍ശിച്ചു. 2024 ജൂലായ് 30നാണ് അതിശക്തമായ മഴയെ തുടര്‍ന്ന് വാണിമേല്‍ വിലങ്ങാട് പ്രദേശത്തെ പൂര്‍ണ്ണമായും തകര്‍ത്തുകൊണ്ട് വന്‍ ദുരന്തം ഉണ്ടായത്. ആള്‍നാശം താരതമ്യേന കുറവാണെങ്കിലും ഒരുപക്ഷേ വയനാട് ചൂരല്‍മലയെക്കാള്‍ ഭീകരമായ ദുരന്തമാണ് വിലങ്ങാട് ഉണ്ടായത് .

വീടുകള്‍ റോഡുകള്‍ കെട്ടിടങ്ങള്‍ കൃഷിഭൂമികള്‍ തുടങ്ങി സര്‍വ്വതും തകര്‍ന്ന ഒരു പ്രദേശത്ത് ആറു മാസങ്ങള്‍ കഴിഞ്ഞിട്ടും ആവശ്യമായ ഇടപെടലുകള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല . റോഡുകള്‍ പുനര്‍ നിര്‍മ്മിക്കുകയോ എല്ലാം നഷ്ടപ്പെട്ട വീട്ടുകാരെ പുനരുദ്ധ പുനരുധിവസിപ്പിക്കുകയോ ചെയ്തിട്ടില്ല.പലരും ഇപ്പോഴും വാടക കെട്ടിടങ്ങളിലോ ബന്ധുവീടുകളിലോ ആണ് താമസിക്കുന്നത്. മൂന്നുമാസത്തെ വീട്ടു വാടക കൊടുത്തതല്ലാതെ കാര്യമായ ഒരു സഹായവും അവര്‍ക്ക് ലഭിച്ചിട്ടില്ല .മഞ്ഞച്ചീള് ഭാഗത്തെ തകര്‍ന്ന പാലം പുനര്‍ നിര്‍മ്മിക്കാനുള്ള ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

അടുത്ത വര്‍ഷകാലം വരാന്‍ മൂന്നുമാസം മാത്രമാണ് ബാക്കിയുള്ളത്. പാലത്തിന്റെ പുനര്‍ നിമ്മാണം നടന്നില്ലെങ്കില്‍ 400 ഓളം കുടുംബങ്ങള്‍ താമസിക്കുന്ന ഒരു പ്രദേശം പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ഒറ്റപ്പെടുന്ന സ്ഥിതിയാണ് വരാന്‍ പോകുന്നത്. ഉരുട്ടി പാലം, വിലങ്ങാട് ടൗണ്‍, ഹൈസ്‌കൂള്‍ പരിസരം തുടങ്ങി പുഴയോട് ചേര്‍ന്ന സ്ഥലങ്ങളിലെല്ലാം റോഡ് ഇടിഞ്ഞു തകര്‍ന്നതിനാല്‍ ഏത് സമയവും ഗതാഗതം നിലക്കുമെന്ന സ്ഥിതിയാണ്. അണക്കെട്ടിലും പുഴയിലും അടിഞ്ഞുകൂടിയ ലോഡ് കണക്കിന് മണ്ണും പാറക്കൂട്ടങ്ങളും മാറ്റാനുള്ള ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. അടുത്ത മഴക്കാലത്ത് ഒലിച്ചിറങ്ങുന്ന മലവെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യമില്ലാത്തതിനാല്‍ വീണ്ടും പുഴ വഴിമാറി സഞ്ചരിച്ച് വന്‍ ദുരന്തങ്ങള്‍ക്ക് ഇനിയും സാധ്യതയുണ്ടെന്ന ഭയാശങ്കയാണ് പ്രദേശത്തുകാര്‍ പ്രതിനിധി സംഘത്തോട് പങ്കുവെച്ചത്.

ജനങ്ങളുടെ ആശങ്ക അകറ്റാനും ദുരിതപൂര്‍ണമായ ഈ അവസ്ഥയില്‍ നിന്ന് പ്രദേശത്തെ രക്ഷിക്കാനും അടിയന്തര നടപടികള്‍ ഉണ്ടാകണമെന്ന് എസ്ഡിപിഐ നാദാപുരം മണ്ഡലം പ്രസിഡണ്ട് ഇബ്രാഹിം തലായി സെക്രട്ടറി ജെ പി അബൂബക്കര്‍ മാസ്റ്റര്‍ എന്നിവര്‍ ഒരു സംയുക്ത പ്രസ്താവനയില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഓര്‍ഗനൈസിങ് സെക്രട്ടറി മുനീര്‍ എം കെ മണ്ഡലം കമ്മിറ്റി അംഗം ഷൗക്കത്ത് നാദാപുരം വാണിമേല്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി കുഞ്ഞഹമ്മദ് മാസ്റ്റര്‍ എം കെ കെ അബ്ദുല്ല റെനീഫ് റൗഫ് നിസാം എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

Tags:    

Similar News