കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മയ്യിത്ത് എസ് ഡിപിഐ-പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഖബറടക്കി

Update: 2020-08-09 14:00 GMT

ഒറ്റപ്പാലം: കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മയ്യിത്ത് എസ് ഡിപിഐ-പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഖബറടക്കി. വേങ്ങശ്ശേരി സ്വദേശിയും ആന്ധ്രാപ്രദേശില്‍ ജോലി ചെയ്യുകയുമായിരുന്ന വേങ്ങശ്ശേരി സ്വദേശി ഖാലിദി(55)ന്റെ മൃതദേഹമാണ് കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കരിച്ചത്. മഞ്ഞപ്പിത്തം അധികരിച്ചതോടെ ചികില്‍സയ്ക്കു വേണ്ടി ഇദ്ദേഹത്തെ നാട്ടിലെത്തിക്കുകയും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരണപ്പെടുകയുമായിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധയനയില്‍ കൊവിഡ് പോസിറ്റീവാണെന്നു കണ്ടെത്തുകയായിരുന്നു.

    തുടര്‍ന്ന് പരേതന്റെ മകന്‍ നൗഷാദും വേങ്ങശ്ശേരി മഹല്ല് കമ്മിറ്റിയും പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ നേതാക്കളുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പോപുലര്‍ ഫ്രണ്ട് അമ്പലപ്പാറ യൂനിറ്റ് പ്രസിഡന്റ് മജീദ് അമ്പലപ്പാറ, ഒറ്റപ്പാലം ഏരിയാ പ്രസിഡന്റ് മരയ്ക്കാര്‍, ഏരിയാ സെക്രട്ടറി സുബൈര്‍, എസ്ഡിപി ഐ ഒറ്റപ്പാലം മണ്ഡലം പ്രസിഡന്റ് ടി എ താഹിര്‍ എന്നിവരാണ് കൊവിഡ് പ്രോട്ടോകോള്‍ മറവ് ചെയ്യാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തത്. ഖബറടക്കത്തിനു അഷ്‌റഫ് കുന്നുംപുറം, മന്‍സൂര്‍ മണ്ണാര്‍ക്കാട്, ഹസയ്‌നാര്‍ കാഞ്ഞിരപ്പുഴ, സിറാജ് നാട്ടുകല്‍ നേതൃത്വം നല്‍കി.

    പോപ്പുലര്‍ ഫ്രണ്ട് അമ്പലപ്പാറ യൂനിറ്റ് പ്രസിഡന്റ് മജീദ് അമ്പലപ്പാറ, സെക്രട്ടറി ഷംസീര്‍, എസ് ഡിപി ഐ പ്രവര്‍ത്തകരായ അബ്ബാസ്, സലീം, മുഹമ്മദാലി, അയ്യൂബ് പങ്കെടുത്തു. പോപ്പുലര്‍ ഫ്രണ്ട് അമ്പലപ്പാറ യൂനിറ്റ് പ്രസിഡന്റ് മജീദ് അമ്പലപ്പാറ മയ്യിത്ത് നമസ്‌കാരത്തിന് നേതൃത്വം നല്‍കി.


SDPI-PFI activists buried body of Covid victim





Tags:    

Similar News