കല്‍പ്പറ്റ: വെള്ളമുണ്ട പുലിക്കാട് സംഭവത്തില്‍ 14 വയസ്സുകാരനെ തീവ്രവാദിയെന്ന് ആക്ഷേപിച്ച സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ പഞ്ചായത്ത് കമ്മിറ്റി തരുവണ, 8/4 എന്നിവിടങ്ങളില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. സംഭവത്തില്‍ സിപിഎം നേതാവിനെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം. 8/4 ല്‍ ഷാഫി, തരുവണയില്‍ കെ മുസ്തഫ പ്രകടനത്തിന് നേതൃത്വം നല്‍കി.