ജയ്ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് പോലിസ് മര്‍ദ്ദനം; കേരളാ പോലിസ് മതേതരമാകുക, എസ്ഡിപിഐ സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉടന്‍
ജയ്ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് യുവാവിനെ മര്‍ദ്ദിച്ച പോലിസുകാരെ സര്‍വീസില്‍ നിന്നു പുറത്താക്കുക, കെഎസ് ഷാന്റെ കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകന്‍ വല്‍സന്‍ തില്ലങ്കേരിയെ അറസ്റ്റുചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച്
തിരുവനന്തപുരം: ആലപ്പുഴയിലെ അനിഷ്ഠ സംഭവങ്ങളുടെ പേരില്‍ എസ്ഡിപിഐ പ്രവര്‍ത്തകരെ അന്യായമായി കസ്റ്റഡിയിലെടുത്ത പോലിസ് പാര്‍ട്ടി പ്രവര്‍ത്തകരെ കൊണ്ട് ജയ്ശ്രീം വിളിക്കാന്‍ ആവശ്യപ്പെട്ട് ക്രൂരമായി മര്‍ദ്ദിച്ചതായി എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായീല്‍. ജയ്ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് യുവാവിനെ മര്‍ദ്ദിച്ച പോലിസുകാരെ സര്‍വീസില്‍ നിന്നു പുറത്താക്കുക, കെഎസ് ഷാന്റെ കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകന്‍ വല്‍സന്‍ തില്ലങ്കേരിയെ അറസ്റ്റുചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഉടന്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തും.
ആലപ്പുഴയില്‍ പോലിസ് പക്ഷപാതപരമായാണ് പെരുമാറുന്നത്. ജനപ്രതിനിധികളുള്‍പ്പെടെയുള്ളവരെ പോലിസ് അന്യായമായി കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ജില്ലാ ജനറല്‍ സെക്രട്ടറി സാലിമിനെ നാലു ദിവസമായി പോലിസ് കസ്റ്റഡിയില്‍ വെച്ചിരിക്കുകയാണ്. ഫിറോസ് എന്ന യുവാവിനെ കഴിഞ്ഞ ദിവസം ഒരു രാത്രി മുഴുവന്‍ കസ്റ്റഡയില്‍ വച്ച് ജയ്ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് ക്രൂരമായി മര്‍ദ്ദിച്ചു.
സെക്രട്ടറിയേറ്റ് മാര്‍ച്ച് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍, സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ്, സംസ്ഥാന സമിതി അംഗങ്ങളായ പ്രാവച്ചമ്പലം അഷ്‌റഫ്, എസ്പി അമീര്‍ അലി, അന്‍സാരി ഏനാത്ത്, എല്‍ നസീമ, ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല, ജില്ലാ ജനറല്‍ സെക്രട്ടറി ഷബീര്‍ ആസാദ് സംസാരിക്കും.