എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി ഓഫിസ് നിര്‍മാണ ഫണ്ട് കലക്ഷന്‍ ഡേ; ബക്കറ്റ് കലക്ഷന് നേതൃത്വം നല്‍കി പികെ ഉസ്മാന്‍

തിരുവനന്തപുരം ചാല, അട്ടക്കുളങ്ങര ഭാഗങ്ങളിലാണ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ മാസ് കലക്ഷന്‍ നടന്നത്

Update: 2022-08-26 13:46 GMT
എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി ഓഫിസ് നിര്‍മാണ ഫണ്ട് കലക്ഷന്‍ ഡേ; ബക്കറ്റ് കലക്ഷന് നേതൃത്വം നല്‍കി പികെ ഉസ്മാന്‍

തിരുവനന്തപുരം: എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി ഓഫിസ് നിര്‍മാണഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് മാസ് കലക്ഷന്‍ ഡേയുടെ ഭാഗമായി തിരുവനന്തപുരം അട്ടക്കുളങ്ങരയില്‍ ബക്കറ്റ് കലക്ഷന്‍ നടന്നു. അട്ടക്കുളങ്ങര, ചാല മാര്‍ക്കറ്റ് എന്നിവിടങ്ങളിലാണ് ബക്കറ്റ് കലക്ഷന്‍ നടന്നത്. മാസ് കലക്ഷന്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. ജനങ്ങള്‍ ഏറെ ആവേശത്തോടെയാണ് ഫണ്ട് കലക്ഷനുമായി സഹകരിച്ചതെന്ന് പികെ ഉസ്മാന്‍ പറഞ്ഞു.

പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി ഷബീര്‍ ആസാദ്, ജി്ല്ലാ വൈസ് പ്രസിഡന്റ് എംഎ ജലീല്‍, തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് ജെകെ അനസ്, പാളയം സിറ്റി സെക്രട്ടറി ഷജീര്‍ എന്നിവര്‍ സംബന്ധിച്ചു.

സംസ്ഥാനത്തൊട്ടാകെ ഇന്ന് ഓഫിസ് നിര്‍മാണ ഫണ്ട് കലക്ഷന്‍ നടന്നു.

Similar News