മലപ്പുറം: പത്താം ക്ലാസ് വിജയിച്ച എല്ലാ വിദ്യാര്‍ഥികള്‍ക്കും മലപ്പുറം ജില്ലയില്‍ പഠനസൗകര്യം ലഭിക്കുന്നതിന് പുതിയ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കണമെന്ന് എസ് ഡിപിഐ ആവശ്യപ്പെട്ടു. ജില്ലയില്‍ ഇത്തവണ 76633 പേരാണ് പത്താം ക്ലാസ്സില്‍ നിന്നും വിജയിച്ചത്. എന്നാല്‍ 53225 സീറ്റുകള്‍ മാത്രമാണ് ഇപ്പോള്‍ ഉപരിപഠനത്തിന് ലഭ്യമായിരിക്കുന്നത്. 23408 സീറ്റുകളുടെ കുറവാണുള്ളത്. ഈ വിദ്യാര്‍ത്ഥികള്‍ക്ക് കൂടി പഠിക്കുന്നതിന് ആവശ്യമായ പ്ലസ് വണ്‍ അധിക ബാച്ചുകള്‍ ജില്ലയില്‍ അനുവദിക്കണമെന്നും പാര്‍ട്ടി യോഗം ആവശ്യപ്പെട്ടു. ജില്ലയില്‍ എസ്എസ്എല്‍സി വിജയിച്ച എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഉപരിപഠന സൗകര്യം ജില്ലയില്‍ തന്നെ ഒരുക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭങ്ങള്‍ ആരംഭിക്കുന്നതിനും പാര്‍ട്ടി ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് സി പി എ ലത്തീഫ് അധ്യക്ഷത വഹിച്ചു. അഡ്വ. സാദിഖ് നടുത്തൊടി, എം പി മുസ്തഫ സംസാരിച്ചു.