എസ്ഡിപിഐ വിജയം മുക്കൂട്ട് മുന്നണികള്‍ക്കുള്ള താക്കീത്: ബഷീര്‍ കണ്ണാടിപ്പറമ്പ് (വീഡിയോ)
തിരഞ്ഞെടുപ്പില്‍ വിജയിച്ച എസ് ഡിപിഐ സാരഥികള്‍ക്ക് സ്വീകരണം നല്‍കി
ഇരിട്ടി: എസ്ഡിപിഐയുടെ മിന്നുന്ന വിജയം ഇരിട്ടി നഗര സഭയിലെയും മറ്റ് സ്വയംഭരണ സ്ഥാപനങ്ങളിലെയും മുക്കൂട്ട് മുന്നണികള്‍ക്കുള്ള താക്കീതാണെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പമ്പ്. ഇരിട്ടി മേഖലയില്‍ സോഷ്യല്‍ ഡമോക്രസിയെ ഉയര്‍ത്തിപ്പിടിക്കാന്‍ അധ്വാനിച്ച എസ്ഡിപിഐയുടെ നേതാക്കള്‍, സഹപ്രവര്‍ത്തകര്‍, ഈ പ്രസ്ഥാനത്തെ നട്ടു വളര്‍ത്തുന്നതിനിടയില്‍ ജീവത്യാഗം ചെയ്ത രക്ത സാക്ഷികള്‍ എന്നിവര്‍ക്ക് ഈ വിജയത്തെ സമര്‍പ്പിക്കുന്നതായും ബഷീര്‍ കണ്ണാടിപ്പറമ്പ് പറഞ്ഞു.
തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ പേരാവൂര്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ച എസ്ഡിപിഐ സാരഥികള്‍ക്ക് ഇരിട്ടിയില്‍ നല്‍കിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരിട്ടി നഗര സഭയിലേക്കും മുഴക്കുന്ന് പഞ്ചായത്തിലേക്കും വിജയിച്ച പാര്‍ട്ടി പ്രധിനിധികള്‍ക്കാണു എസ്ഡിപിഐ പേരാവൂര്‍ മണ്ഡലം കമ്മിറ്റി ഇരിട്ടിയില്‍ വന്‍ സ്വീകരണം നല്‍കിയത്.
ഇരിട്ടി മുനിസിപ്പാലിറ്റിയിലേക്ക് ആദ്യമായി അക്കൗണ്ട് തുറന്നത് നരയന്‍പാറയില്‍ പി ഫൈസലും, കൂരന്‍മുക്ക് വാര്‍ഡില്‍ നിന്നും യു കെ ഫാത്തിമയും നടുവനാട് നിന്ന് പി സീനത്തുമാണ്. അയ്യപ്പന്‍കാവില്‍ നിന്നും വിജയിച്ച ഷഫീന മുഹമ്മദിലൂടെയാണ് എസ്ഡിപിഐ മുഴക്കുന്ന് പഞ്ചായത്തില്‍ അക്കൗണ്ട് തുറന്നത്.
നൂറുകണക്കിനു വാഹനങ്ങളുടെ അകമ്പടിയോടെ പത്തൊന്‍പതാംമൈലില്‍ നിന്നും നിയുക്ത മെമ്പര്‍മാരെ ആനയിച്ചുകൊണ്ടുള്ള റാലി ഇരിട്ടിയില്‍ സമാപിച്ചു. സ്വീകരണ പരിപാടിയില്‍ പാര്‍ട്ടി മണ്ഡലം പ്രസിഡന്റ്് സത്താര്‍ ഉളിയില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ സജീര്‍ കീച്ചേരി,റഫീഖ് കീച്ചേരി, മണ്ഡലം സെക്രട്ടറി അഷ്‌റഫ് നടുവനാട്, ഇരിട്ടി മുനിസിപ്പല്‍ പ്രസിഡന്റ് തമീം പെരിയത്തില്‍, മണ്ഡലം കമ്മിറ്റി അംഗങ്ങളോയ യൂനുസ് ഉളിയില്‍, സി.എം നസീര്‍, റിയാസ് നാലകത്ത് സംബന്ധിച്ചു.
Full View