ചോമ്പാല്‍ ഹാര്‍ബര്‍ തുറക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് എസ്ഡിപിഐ

Update: 2021-05-25 15:58 GMT

ചോമ്പാല:മെയ് 28 മുതല്‍ ചോമ്പാല്‍ ഹാര്‍ബര്‍ തുറക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് എസ്ഡിപിഐ ചോമ്പാല്‍ ബ്രാഞ്ച് കമ്മിറ്റി. കൊറോണ തുടങ്ങിയത് മുതല്‍ വളരെ പ്രയാസമനുഭവിക്കുന്നവരാണ് മത്സൃത്തൊഴിലാളികള്‍. ലക്ഷങ്ങള്‍ ലോണെടുത്ത് തോണിയും വലയുമിറക്കിയവരും ഒരു ദിവസം പണി മുടങ്ങിയാല്‍ വീട് പട്ടിണിയാകുന്ന വരുമാണ് മിക്ക മത്സൃത്തൊഴിലാളികളും.

കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ലോക്ഡൗണും മറ്റും കാരണം ഭൂരിഭാഗം ദിവസങ്ങളിലും കടലില്‍ പോവാന്‍ സാധിച്ചിരുന്നില്ല. അതിനാല്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് മത്സൃ ത്തൊഴിലാളികള്‍.

ആവശ്യവസ്തുക്കള്‍ വില്ക്കുന്ന കടകളും മാര്‍ക്കറ്റുകളും അടച്ച് പൂട്ടലോ മറ്റോ ഇല്ലാതെ തുറന്നിടുന്ന സാഹചര്യത്തിലാണ് ഇടക്കിടക്ക് ഹാര്‍ബര്‍ അടച്ചിടുന്നത്. ഈ പ്രവണത ശരിയല്ല.

പോലിസ് ഉദ്ധ്യോഗസ്ഥരും മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളും ഹാര്‍ബറിലെ നിയന്ത്രണം ഏറ്റെടുക്കുകയും പ്രദേശത്തെ രാഷ്ട്രീയ സാമൂഹ്യ പ്രസ്ഥാനങ്ങളുടെ പിന്തുണ തേടുകയും ചെയ്താല്‍ ജനങ്ങള്‍ തിങ്ങിക്കൂടുന്നത് ഒഴിവാക്കാന്‍ സാധിക്കുമെന്നും ഇതിന് വേണ്ടുന്ന എല്ലാ വിധ സഹായങ്ങളും പിന്തുണയും നല്‍കുമെന്നും എസ്ഡിപിഐ അറിയിച്ചു. യോഗത്തില്‍ വി എം അഷറഫ് അദ്ധ്യക്ഷത വഹിച്ചു. ഷംസീര്‍ ചോമ്പാല , എം കെ റഹീസ് , എം കെ റിയാസ് , കെ പി റിയാസ്, എം കെ നൗഷാദ്, കെ പി സിറാജ് പങ്കെടുത്തു

Tags:    

Similar News