കള്ളനോട്ട്: യുവമോര്‍ച്ച മുന്‍ നേതാവിനെ പരോക്ഷമായി പിന്തുണച്ച് സെന്‍ കുമാര്‍
പാസ്താനില്‍ നിന്ന് കണ്ടെയ്നറുകളില്‍ കള്ളനോട്ടിറക്കുന്നത് കാണാത്ത മാക്രികള്‍ കൊടുങ്ങല്ലൂരില്‍ കടുക് മണി ഫോട്ടോ സ്റ്റാറ്റെടുത്ത് കള്ള നോട്ടുണ്ടാക്കിയത് കാണുന്നു എന്നാണ് സെന്‍ കുമാറിന്‍റെ ആക്ഷേപം.
പി സി അബ്ദുല്ല
കോഴിക്കോട്: കൊടുങ്ങല്ലൂരില്‍ ലക്ഷങ്ങളുടെ കള്ള നോട്ടുമായി മൂന്നാം തവണയും പിടിയിലായ യുവമോര്‍ച്ച മുന്‍ നേതാവിനെ പിന്തുണച്ച് മുന്‍ ഡിജി പി, ടി പി സെന്‍ കുമാര്‍. ഫേസ് ബുക്കിലെഴുതിയ കുറിപ്പിലാണ് സെന്‍കുമാര്‍ ലക്ഷങ്ങളുടെ കൊടുങ്ങല്ലൂര്‍ കള്ള നോട്ട് കേസിനെ കടുക് മണിയായി ചിത്രീകരിച്ച് പരോക്ഷമായി പിന്തുണച്ചത്. ബിജെപി സംസ്ഥാന നേതാക്കളുമായി അടുത്ത ബന്ധമുണ്ടായിരുന്ന കള്ള നോട്ടു കേസ് പ്രതിയായ യുവ യോര്‍ച്ചാ മുന്‍ നേതാവിനെ എതിര്‍ക്കുന്നവരെ മാക്രികളെന്ന് ആക്ഷേപിക്കുകയും ചെയ്യുന്നുണ്ട് സെന്‍ കുമാര്‍.
പാകിസ്താനില്‍ നിന്ന് കണ്ടെയ്നറുകളില്‍ കള്ളനോട്ടിറക്കുന്നത് കാണാത്ത മാക്രികള്‍ കൊടുങ്ങല്ലൂരില്‍ കടുക് മണി ഫോട്ടോ സ്റ്റാറ്റെടുത്ത് കള്ള നോട്ടുണ്ടാക്കിയത് കാണുന്നു എന്നാണ് സെന്‍ കുമാറിന്‍റെ ആക്ഷേപം. പാകിസ്ഥാനില്‍ നിന്ന് കണ്ടെയ്നറില്‍ കള്ള നോട്ട് വന്നതു സംബന്ധിച്ചോ പാക് കള്ള നോട്ടിനെ ആരാണ് പിന്തുണച്ചതെന്നോ സെന്‍കുമാര്‍ പറയുന്നില്ല. കൊടുങ്ങല്ലൂര്‍ കള്ള നോട്ട് കേസിനെ ലഘൂകരിക്കുന്നതോടൊപ്പം പാകിസ്താന്‍റെ പേരില്‍ വിദ്വേഷം പരത്താന്‍ കൂടിയാണ് ഫേസ് ബുക്കിലൂടെ സെന്‍ കുമാര്‍ ശ്രമിച്ചതെന്ന് വ്യക്തം.
ഫേസ് ബുക്ക് പോസ്റ്റിനോടുള്ള പ്രതികരണങ്ങളോട് അങ്ങേയറ്റം അസഹിഷ്ണുതയോടെയും വിദ്വേഷത്തോടെയുമാണ് സെന്‍ കുമാറിന്‍റെ മറുപടികള്‍.ചോദ്യങ്ങളുന്നയിക്കുന്നവരെ തന്തയില്ലാത്തവരെന്നാണ് ഫേസ് ബുക്കിലെ മറുപടിയില്‍ സെന്‍കുമാര്‍ വിശേഷിപ്പിക്കുന്നത്.