സ്പുട്‌നിക് വി വാക്‌സിന്‍ നിര്‍മിക്കുന്നതിന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രാഥമിക അനുമതി നേടി
നിലവില്‍ ഇന്ത്യയില്‍ വിതരണം ചെയ്യുന്ന രണ്ട് വാക്‌സിനുകളെ അപേക്ഷിച്ച് സ്പുട്‌നിക് വി വാക്‌സിന് ഉയര്‍ന്ന ഫലപ്രാപ്തി ഉണ്ട്
ന്യൂഡല്‍ഹി: ലോകത്തെ ആദ്യ കൊവിഡ് വാക്‌സിനായ റഷ്യയുടെ സ്പുട്‌നിക് വി വാക്‌സിന്‍ നിര്‍മിക്കുന്നതിന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രാഥമിക അനുമതി നേടി. അദര്‍ പൂനവല്ലയുടെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് ഡ്രഗ്‌സ് റെഗുലേറ്ററില്‍ നിന്ന് അനുമതി ലഭിച്ചു. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പൂനെ പ്ലാന്റലാണ് വാക്‌സിന്‍ നിര്‍മിക്കുക. സ്പുട്‌നിക് വി നിര്‍മിക്കുന്നതിന് പ്രാഥമിക അനുമതി ലഭിച്ചിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥ നിര്‍മ്മാണത്തിന് നിരവധി മാസങ്ങളെടുക്കും - സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐഐ) വക്താവ് പറഞ്ഞു.
സ്പുട്‌നിക് വാക്‌സിന്‍ ഇപ്പോള്‍ 65ലധികം രാജ്യങ്ങളില്‍ ഉപയോഗത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, എന്നാല്‍ ഇതുവരെ യൂറോപ്യന്‍ യൂണിയനോ യുഎസ് ആരോഗ്യ വകുപ്പോ അംഗീകരിച്ചിട്ടില്ല. നിലവില്‍ ഇന്ത്യയില്‍ വിതരണം ചെയ്യുന്ന രണ്ട് വാക്‌സിനുകളെ അപേക്ഷിച്ച് സ്പുട്‌നിക് വി വാക്‌സിന് ഉയര്‍ന്ന ഫലപ്രാപ്തി ഉണ്ട്. 91.6 ശതമാനമാണ് ഇതിന്റെ ഫലപ്രാപ്തി.