ജിദ്ദയില്‍ മാസ് റിലീഫ് സെല്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു

Update: 2022-05-17 01:04 GMT

ജിദ്ദ: കണ്ണമംഗലം മാസ് റിലീഫ് സെല്‍ സംഘടിപ്പിക്കുന്ന അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് വിന്നേഴ്‌സ് ട്രോഫിക്കും ക്യാഷ് അവാര്‍ഡിനും മൂവര്‍ണ്ണപ്പട ജിസിസി റണ്ണേഴ്‌സ് ട്രോഫിക്കും ക്യാഷ് അവാര്‍ഡിനും വേണ്ടിയുള്ള ഒന്നാമത് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 18,19 വ്യാഴം,വെള്ളി ദിവസങ്ങളില്‍ ജിദ്ദ മത്താര്‍ ഗദീം ശബാബിയ്യ ഫ്‌ലഡ് ലൈറ്റ് സ്‌റ്റേഡിയത്തില്‍ അരങ്ങേറും. അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് പ്രസിഡന്റ് ആലുങ്ങള്‍ മുഹമ്മദ് വ്യാഴം രാത്രി 9 മണിക്ക് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന മത്സരത്തില്‍ റോയല്‍ എഫ്‌സി ജിദ്ദ ഇലവനെ നേരിടും. ജിദ്ദയിലെയും പരിസര പ്രദേശങ്ങളിലെയും പ്രഗത്ഭരായ എട്ട് ടീമുകളാണ് ടൂര്‍ണമെന്റില്‍ മത്സരിക്കുന്നത്.

ഡോമിനോസ് എഫ്‌സി ജിദ്ദ, അഡ്‌മോന്‍ഡ് എഫ്‌സി, പവര്‍ സ്‌പോട് ഫിറ്റ്‌നസ്, റെഡ് സീ ബ്ലാസ്‌റ്റേഴ്‌സ്, ബി എഫ്‌സി ജിദ്ദ, ഗ്ലോബ് എഫ്‌സി തുടങ്ങിയവയാണ് മറ്റു ടീമുകള്‍. നോകൗട്ട് അടിസ്ഥാനത്തില്‍ ആണ് മത്സരം നടക്കുന്നത്. നിത്യ ജീവിതത്തിന് പ്രയാസപ്പെടുന്ന ഒരുമുന്‍ പ്രവാസിക്ക് മാസ് റിലീഫ് സെല്‍ നിര്‍മിച്ചു നല്‍കുന്ന വീട് പണി പൂര്‍ത്തീകരിക്കാനും മറ്റു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തികം കണ്ടെത്തുന്നതിനും വേണ്ടിയാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.

ഒട്ടനവധി ജീവ കാരുണ്യ പ്രവര്‍ത്തങ്ങള്‍ നടത്താന്‍ ചുരുങ്ങിയ കാലം കൊണ്ട് മാസിന് സാധിച്ചിട്ടുണ്ട്. വിവാഹം സ്വപ്നമായി കഴി ഹഞ്ഞിരുന്ന പതിനാലു പെണ്‍കുട്ടികള്‍ക്ക് ദാമ്പത്യ ജീവിതം നല്‍കാന്‍ മാസിന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാധിച്ചിട്ടുണ്ടെന്ന് മാസ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മുബാറക് റെസ്‌റ്റോറന്റ് ആന്‍ഡ് അദ്‌നാന്‍ റെഡിമെയ്ഡ് സെന്റര്‍, ഖമീസ് മുഷൈത്ത് നല്‍കുന്ന വിന്നേഴ്‌സ് ട്രോഫിക്കും ഖലീജ് ഇന്‍തിയാസ് എസ്റ്റാബ്ലിഷ്‌മെന്റ് മ്പോര്‍ട്ടിങ് ആന്‍ഡ് മാര്‍ക്കറ്റിങ് കമ്പനി, ജിദ്ദ നല്‍കുന്ന റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടിയുള്ള ജൂനിയര്‍ തലത്തിലെ പ്രശസ്ത ടീമുകളായ മെഡിസ്‌പോ,സൂറത്ത് ജിദ്ദ സൂപ്പര്‍ മാര്‍ക്കറ്റ്,അമിഗോസ്, ഖഹ്ത്താനി ടയേഴ്‌സ്,ഗഗ് നന്‍സ്, ജെ എസ് സി സോക്കര്‍ അക്കാദമി തുടങ്ങിയ ആറു ടീമുകളെ ഉള്‍പ്പെടുത്തി ജൂനിയര്‍ ടൂര്‍ണമെന്റും ഇതോടൊപ്പം നടക്കുന്നുണ്ട്.മത്സരം കാണാന്‍ എത്തുന്നവര്‍ക്ക് സൗജന്യ പ്രമേഹ, ഷുഗര്‍ പരിശോധകള്‍ അബീര്‍ മെഡികള്‍ ഗ്രൂപ്പ് ഒരുക്കിയിട്ടുണ്ട്.അത് പോലെ ഓരോ മത്സരം കഴിയുമ്പോഴും ഒരു ഭാഗ്യവാന് ആകര്‍ഷകമായ സമ്മാനങ്ങളും ഫൈനല്‍ മത്സരത്തിന് ശേഷം നറുക്കെടുപ്പിലൂടെ വിജയിക്കുന്ന ഒരാള്‍ക്ക് ബമ്പര്‍ സമ്മാനവും ജിദ്ദ ഷറഫിയ്യയിലെ ഡേ ടു ഡേ ഒരുക്കിയിട്ടുണ്ട്.

വാര്‍ത്താ സമ്മേളനത്തില്‍ മാസ് റിലീഫ് സെല്‍ കണ്‍വീനര്‍ മജീദ് ചേറൂര്‍, സ്‌പോര്‍ട്‌സ് കണ്‍വീനര്‍മാരായ ഷെരീഫ്. കെ.സി, നാസര്‍ കോഴിത്തൊടി, വൈസ് ചെയര്‍മാന്‍ ഉണ്ണീന്‍ ഹാജി കല്ലാക്കന്‍, ട്രഷറര്‍ സാദിഖലി കോയിസ്സന്‍, അബീര്‍ പ്രധിനിധികളായ ജലീല്‍ ആലുങ്ങള്‍, സിദ്ധീഖ്, ശിഹാബ് ചേര്‍പ്പുളശ്ശേരി, മൂവര്‍ണ്ണപ്പട ജി സി സിയുടെ റസാഖ് കെ. ടി, മാസ് ഭാരവാഹികളായ ഇല്യാസ് കണ്ണമംഗലം, അഫ്‌സല്‍ പുളിയാളി, ഹംസ.എ.കെ തുടങ്ങിയവര്‍ പങ്കെടുത്തു.


Tags:    

Similar News