
കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ നടന്‍ സിദ്ദിഖിനെതിരേ കുറ്റപത്രം. മസ്‌കറ്റ് ഹോട്ടലില്‍ വച്ച് യുവ നടിയെ പീഡിപ്പിച്ച കേസിലാണ് കുറ്റപത്രം. സിനിമയില്‍ വസരം നല്‍കാമെന്നു പറഞ്ഞ് ഹോട്ടലില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് കേസ്.
പീഡനത്തിനിരയായ യുവതി ഹോട്ടലില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും ആശുപത്രിയില്‍ പോയതിന്റെ തെളിവുകളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് മോധാവിയുടെ അനുമതിക്കു ശേഷമാകും കുറ്റപത്രം സമര്‍പ്പിക്കുക.