ചിതറ ഗവ.എച്ച്എസ്എസിനു മുന്നില്‍ എസ്എഫ്‌ഐ എഐഎസ്എഫ് സംഘട്ടനം;ഏഴ് പേര്‍ക്ക് പരിക്ക്

Update: 2022-06-04 03:58 GMT
ചിതറ ഗവ.എച്ച്എസ്എസിനു മുന്നില്‍ എസ്എഫ്‌ഐ എഐഎസ്എഫ് സംഘട്ടനം;ഏഴ് പേര്‍ക്ക് പരിക്ക്

കടയ്ക്കല്‍:ചിതറ ഗവ.എച്ച്എസ്എസിനു മുന്നില്‍ എസ്എഫ്‌ഐ, എഐഎസ്എഫ് സംഘട്ടനം. ഇരുപക്ഷത്തുമായി ഏഴ് പേര്‍ക്ക് പരിക്കേറ്റു. എഐഎസ്എഫ് പ്രവര്‍ത്തകരായ അഖില്‍ ദാസ് (20), ആകാശ് (19), നന്ദു (20), അമല്‍ ദേവ് (23), എസ്എഫ്‌ഐ പ്രവര്‍ത്തകരായ ആരോമല്‍ (23), നിഥിന്‍ (19), നിഷാന്ത് (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപ്രതിയിലുമായി പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ട് നാലിനായിരുന്നു സംഭവം. എഐഎസ്എഫ് വിദ്യാര്‍ഥികള്‍ ബൈക്കില്‍ ചുറ്റിയതിനെ എസ്എഫ്‌ഐ ചോദ്യം ചെയ്തു. തുടര്‍ന്നായിരുന്നു ഏറ്റുമുട്ടല്‍.ഇവിടെ നിന്ന് പിരിഞ്ഞ ശേഷം എഐഎസ്എഫ് വിദ്യാര്‍ഥികള്‍ ചിതറ ജങ്ഷനിലേക്ക് വരവേ വീണ്ടും സംഘട്ടനം നടന്നു.

പരിക്കേറ്റവരെ കടയ്ക്കല്‍ ഗവ.ആശുപത്രിയില്‍ കൊണ്ടു വന്നപ്പോള്‍ സംഘര്‍ഷാവസ്ഥ കണക്കിലെടുത്തു സ്ഥലത്ത് കൂടുതല്‍ പോലിസ് വിന്യസിച്ചിരുന്നു. ചിതറ, കടയ്ക്കല്‍ പോലിസ് സ്ഥലത്ത് കാംപ് ചെയ്യുന്നുണ്ട്.

Tags: