തിരുവനന്തപുരം: ബന്ധുനിയമനത്തില്‍ കുറ്റക്കാരനാണെന്ന് ലോകായുക്ത കണ്ടെത്തിയ മന്ത്രി കെടി ജലീലിന്റെ ധാര്‍മികത കളവാണെന്നും രാജി നാണംകെട്ട കീഴടങ്ങലാണെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍. പിടിച്ചു നില്‍ക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട ശേഷം ഗത്യന്തരമില്ലാതെയാണ് ഇപ്പോള്‍ രാജിവെച്ചിരിക്കുന്നത്. ഇത് എങ്ങനെയാണ് ധാര്‍മികതയാകുന്നത്. ജലീലിനെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും പതിനെട്ടടവും പയറ്റി പരാജയപ്പെട്ട ശേഷമാണ് ഇപ്പോള്‍ രാജിവെച്ചൊഴിയുന്നത്. ജലീല്‍ ഉന്നയിക്കുന്ന ധാര്‍മികത മുഖ്യമന്ത്രിക്കെതിരായ ഒളിയമ്പാണ്. ബന്ധു നിയമന ഫയലില്‍ ഒപ്പിട്ട മുഖ്യമന്ത്രി പിണറായി വിജയനും രാജിവെക്കണം. വിവാദമുണ്ടായി രണ്ടര വര്‍ഷം പിന്നിട്ടിരിക്കുന്നു. മന്ത്രിക്ക് തല്‍സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്ന് ലോകായുക്ത വിധി വന്ന ഉടനേ എന്തുകൊണ്ടാണ് ജലീല്‍ രാജിവെക്കാതിരുന്നത്. ഇനിയും തുടര്‍ന്നാല്‍ ഏറെ നാണക്കേടാകുമെന്ന തിരിച്ചറിവാണ് ഇപ്പോഴത്തെ രാജിയിലെത്തിച്ചത്. ഇതുവരെ ജലീലിനെ സംരക്ഷിച്ചതിന് മുഖ്യമന്ത്രിയും സിപിഎമ്മും പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും കെ എസ് ഷാന്‍ വാര്‍ത്താക്കുറു്്പ്പില്‍ ആവശ്യപ്പെട്ടു.