തിരുവനന്തപുരം: അടുത്ത ചീഫ് സെക്രട്ടറിയായി പ്ലാനിങ്ങ് അഡീഷനല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെ നിയമിക്കും. നിലവിലുള്ള ചീഫ് സെക്രട്ടറി ഡോ. വേണു വി ആഗസ്ത് 31ന് ഒഴിയുന്നതിനു പിന്നാലെയാണ് നിയമിക്കുക.
അതിനിടെ, 2024ലെ പാരിസ് ഒളിംപിക്സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം അംഗമായ പി ആര് ശ്രീജേഷിന് പാരിതോഷികമായി 2 കോടി രൂപ അനുവദിക്കാനും മന്ത്രിസഭാ യോഗം അനുമതി നല്കി.