മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായി റാണി പത്മാവതി സ്മാരകപ്രഖ്യാപനവുമായി ശിവ്‌രാജ് സിങ് ചൗഹാന്‍

Update: 2020-10-28 07:21 GMT

ഇന്‍ഡോര്‍: മധ്യപ്രദേശ് സംസ്ഥാന തിരഞ്ഞെടുപ്പിന് മുന്നോടിയായി ജാതിക്കാര്‍ഡുമായി മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാന്‍. ഭോപ്പാലില്‍ റാണി പത്മാവതിക്ക് ഉചിതമായ സ്മാരം നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

ആയുധപൂജയുമായി ബന്ധപ്പെട്ട് ഇന്‍ഡോറില്‍ രജ്പുത്രര്‍ സംഘടിപ്പിച്ച ഒരു ചടങ്ങില്‍ വച്ചാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. 'പത്മാവത്' സിനിമക്ക് വിലക്ക് പ്രഖ്യാപിച്ച് ഏകദേശം മൂന്ന് വര്‍ഷത്തിനുശേഷം തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് മുഖ്യമന്ത്രി നടത്തുന്ന പുതിയ നീക്കം രാഷ്ട്രീയവൃത്തങ്ങള്‍ ഗൗരവമായാണ് കണക്കാക്കുന്നത്. റാണി പത്മാവതിയെ കുറിച്ച് സ്‌കൂള്‍ ക്ലാസ്സുകളില്‍ ഒരു പാഠഭാഗം ഉള്‍പ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

ഭോപ്പാലില്‍ പ്തമാവതിയുടെ സ്മാരം നിര്‍മിക്കുന്നതിനുള്ള സ്ഥലം ഇപ്പോള്‍തന്നെ നീക്കിവച്ചിട്ടുണ്ട്. അവിടെ ഒരു ഗംഭീരമായ സ്മാരകവും നിര്‍മിക്കും- ചൗഹാന്‍ പറഞ്ഞു.

അടുത്ത വര്‍ഷം മുതല്‍ പാഠഭാഗം ഉല്‍പ്പെടുത്താനാണ് നീക്കം. റാണി പത്മാവതിയുടെയും മഹാറാണ പ്രതാപിന്റെയും പേരില്‍ ഓരോ പുരസ്‌കാരങ്ങളും ഏര്‍പ്പെടുത്തുന്നുണ്ട്. അത് യഥാക്രമം പത്മിനി പുരസ്‌കാരം, മഹാറാണ ശൗര്യ പുരസ്‌കാര്‍ എന്നിങ്ങനെയാണ് അറിയപ്പെടുക.

പത്മാവദ് സിനിമയുടെ സംവിധായകന്‍ ലീല ബന്‍സാലിയെ മുഖ്യമന്ത്രി ആക്ഷേപിച്ചു. ആ സിനിമ സമൂഹത്തിനേറ്റ ആഘാതമാണെന്നം ചൗഹാന്‍ പറഞ്ഞു. 2018 ലെ സിനിമയ്‌ക്കെതിരേ നടന്ന പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ചുമത്തിയ കേസുകള്‍ പിന്‍വലിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

2018 ല്‍ ദലിത് സംഘടനകളുടെ ഒരു യോഗത്തില്‍ ചൗഹാന്‍ സംവരണത്തിന് അനുകൂലമായി നടത്തിയ പ്രസംഗം 2018 ലെ തിരഞ്ഞെടുപ്പ് കാലത്ത് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. 2013 ല്‍ രജപുത്രര്‍ ഭൂരിപക്ഷമുളള പ്രദേശത്ത് 20 സീറ്റ് നേടിയ ബിജെപി അതിനെ തുടര്‍ന്ന് 2018 തിരഞ്ഞെടുപ്പില്‍ 7 സീറ്റില്‍ ഒതുങ്ങി. 2013 ല്‍ കോണ്‍ഗ്രസ്സിന് 12 സീറ്റായിരുന്നു ലഭിച്ചതെങ്കില്‍ സംവരണ അനുകൂല പ്രതികരണം കോണ്‍ഗ്രസ്സിന്റെ സീറ്റുകളുടെ എണ്ണം 26 ആയി വര്‍ധിച്ചു. 

അടുത്ത ദിവസം ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 28 നിയമസഭാമണ്ഡലങ്ങളില്‍ 16 എണ്ണവും ഈ പ്രദേശങ്ങളിലാണ്. ചൗഹാന്റെ പ്രഖ്യാപനം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു.

Tags:    

Similar News