ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ നോട്ടം 2021 തിരശ്ശീല: മികച്ച ചിത്രം പ്രഷര്‍ കുക്കര്‍
2.43 AM എന്ന സിനിമ സംവിധാനം ചെയ്ത രാജേഷ് കംപ്ല ആണ് മികച്ച സംവിധായകന്‍. ബിയോണ്ട് ദ വാള്‍ എന്ന സിനിമയിലൂടെ പി.പി. ഷംനാസ് മികച്ച നടനായി. മബ്‌റൂക് എന്ന ചിത്രത്തിലൂടെ ധന്യ രതീശനും 'മായ ഈ മായ' എന്ന ചിത്രത്തിലൂടെ ജിപ്‌സ റോയിയും മികച്ച നായിക അവാര്‍ഡുകള്‍ പങ്കിട്ടു.
റഫീക്ക് തായത്ത് ആണ് മികച്ച തിരക്കഥാകൃത്ത് (മബ്‌റൂക്ക് ), സാബു സൂര്യചിത്രയും നൗഷാദ് മംഗലത്തോപ്പും പ്രഷര്‍ കുക്കര്‍ എന്ന സിനിമയിലൂടെ മികച്ച എഡിറ്റര്‍ അവാര്‍ഡ് നേടി. മികച്ച സിനിമാട്ടോഗ്രാഫര്‍ ക്രിസ്റ്റഫര്‍ ദാസ് ( ആര്‍തര്‍ ), രതീഷ് സിവി അമ്മാസ് മികച്ച സൗണ്ട് ഡിസൈനര്‍ ( 2.43) മികച്ച ബാലതാരങ്ങള്‍ – ഷഹ്‌സാദ് നിയാസ് ( ലോക്ക് ) അവന്തിക അനുപ് മാങ്ങാട്ട് (പ്രഷര്‍ കുക്കര്‍ )
വിദ്യാര്‍ത്ഥികളുടെ വിഭാഗത്തില്‍ മികച്ച സിനിമക്കുള്ള അവാര്‍ഡ് സാന്ദ്രാ ബാബു സംവിധാനം ചെയ്ത മൈ ലിറ്റില്‍ ഡ്രീംസും, ഋഷി പ്രസീദ് കരുണ്‍ സംവിധാനം ചെയ്ത പടരാനൊരിടം എന്ന സിനിമയും പങ്കിട്ടു. ഷംനാസ് പിപി സംവിധാനം ചെയ്ത ബിയോണ്ട് ദി വാള്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശവും നേടി.
മൂന്ന് ദിവസങ്ങളിലായി നടന്ന മേളയില്‍ മത്സര വിഭാഗത്തില്‍ 29 സിനിമകളും പ്രദര്‍ശന വിഭാഗത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ അവാര്‍ഡ് നേടിയ സിനിമകളും പ്രദര്‍ശിപ്പിച്ചു. നാലാം ദിവസം ജൂറി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
കൊവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനില്‍ നടന്ന മേള ഭക്ഷ്യ സിവില്‍ വകുപ്പ് മന്ത്രി. പി തിലോത്തമന്‍ ഉദ്ഘാടനം ചെയ്തു. സത്യന്‍ മൊകേരി പങ്കെടുത്തു.