കേസ് രജിസ്റ്റര്‍ ചെയ്യുക മാത്രമാണ് ചെയ്തതെന്ന്; ഐഎസ്ആര്‍ഒ ഗൂഢാലോചന കേസ് നാലാംപ്രതി സിബി മാത്യൂസിന് ജാമ്യം

Update: 2021-08-24 06:02 GMT

തിരുവനന്തപുരം: ഐഎസ്ആര്‍ഓ ചാരവൃത്തി ഗൂഢാലോചനകേസിലെ നാലാം പ്രതി സിബി മാത്യൂസിന് ജാമ്യം. തിരുവനന്തപുരം സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്.

എതിര്‍ കക്ഷികളായ നമ്പിനാരായണന്‍, മറിയം റഷീദ തുടങ്ങിയവരുടെ വാദം കേട്ട ശേഷമാണ് ഇന്ന് ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്.

ഐഎസ്ആര്‍ഒ കേസ് രജിസ്റ്റര്‍ ചെയ്യുക മാത്രമാണ് താന്‍ ചെയ്തതെന്ന വാദം കോടതി അംഗീകരിച്ചാണ് സിബി മാത്യൂസിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

Tags:    

Similar News