സിദ്ദീഖ് കാപ്പന്റെ അറസ്റ്റ്: എസ്ടിഎഫ് നാളെ കുറ്റപത്രം സമര്‍പ്പിക്കും

കുറ്റപത്രം സമര്‍പ്പിക്കാനുള്ള സമയപരിധി ഏപ്രില്‍ 4 ന് അവസാനിക്കുന്നതിനാല്‍, ഏപ്രില്‍ 3 ന് നടക്കാനിരിക്കുന്ന അടുത്ത ഹിയറിംഗിനിടെ എസ്ടിഎഫ് ഇത് ഫയല്‍ ചെയ്യുമെന്ന് ജില്ലാ സര്‍ക്കാര്‍ അഭിഭാഷകന്‍ ശിവ് റാം സിംഗ് പറഞ്ഞു

Update: 2021-04-02 05:23 GMT
സിദ്ദീഖ് കാപ്പന്റെ അറസ്റ്റ്: എസ്ടിഎഫ് നാളെ കുറ്റപത്രം സമര്‍പ്പിക്കും

മഥുര: വാര്‍ത്ത ശേഖരിക്കുന്നതിനായി ഉത്തര്‍ പ്രദേശിലെ ഹാഥ്‌റസിലേക്ക് പോയതിന് കള്ളക്കേസ് ചുമത്തി ജയിലില്‍ അടച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനും കൂടെയുള്ളവര്‍ക്കും എതിരില്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) ശനിയാഴ്ച കുറ്റപത്രം സമര്‍പ്പിക്കും. മഥുര കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക.


ഇവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) രണ്ട് ദിവസം കൂടി ആവശ്യപ്പെട്ടതിനാല്‍ കോടതി വാദം ഏപ്രില്‍ 3 ലേക്ക് മാറ്റുകയായിരുന്നു. കുറ്റപത്രം സമര്‍പ്പിക്കാനുള്ള സമയപരിധി ഏപ്രില്‍ 4 ന് അവസാനിക്കുന്നതിനാല്‍, ഏപ്രില്‍ 3 ന് നടക്കാനിരിക്കുന്ന അടുത്ത ഹിയറിംഗിനിടെ എസ്ടിഎഫ് ഇത് ഫയല്‍ ചെയ്യുമെന്ന് ജില്ലാ സര്‍ക്കാര്‍ അഭിഭാഷകന്‍  ശിവ് റാം സിംഗ് പറഞ്ഞു.


സിദ്ദീഖ് കാപ്പനു പുറമെ മറ്റു മൂന്നുപേര്‍ കൂടി കേസിലുണ്ട്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍), ഐടി ആക്ട് എന്നിവ പ്രകാരമാണ് കേസെടുത്തത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 5 നാണ് മഥുരയിലെ മന്ത് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. നിലവില്‍ മഥുര ജയിലിലാണ് ഇവരുള്ളത്.




Tags:    

Similar News