സിദ്ദീഖ് കാപ്പന്റെ ജാമ്യം: നീതിയുടെ പ്രകാശം പുറത്തുവരുമെന്നതിന് തെളിവ്- മഅ്ദനി

Update: 2022-09-10 02:44 GMT

ബംഗളൂരു: ഭരണകൂടങ്ങള്‍ വസ്തുതയില്ലാത്ത അനേകം കുപ്രചരണങ്ങള്‍ നടത്തിയാലും സത്യത്തെ ഇരുമ്പ് മറയ്ക്കുള്ളില്‍ ദീര്‍ഘകാലം ഒളിപ്പിച്ചാലും കാലാന്തരത്തില്‍ നീതിയുടെ പ്രകാശം തെളിമയോടെ പുറത്തുവരും എന്നതിന്റെ തെളിവാണ് കേരളത്തിലെ പത്രപ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പന് ജാമ്യം നല്‍കിയ സുപ്രിംകോടതി വിധിയെന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി പ്രസ്താവനയില്‍ പറഞ്ഞു.

യുഎപിഎ നിയമം ചുമത്തുന്നത് വഴി നിരപരാധികളെ അന്യായമായി തടങ്കലില്‍ വയ്ക്കാനുള്ള ഭരണകൂട താല്‍പ്പര്യം സംരക്ഷിക്കുന്നുവെന്ന് സിദ്ദീഖ് കാപ്പന്റെ രണ്ട് വര്‍ഷമായ തടവ് വ്യക്തമാക്കുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് മേലുള്ള ഈ നിയമത്തിന്റെ ദുരുപയോഗത്തിനെതിരെയുള്ള കാംപയിനില്‍ പത്രപ്രവര്‍ത്തകരും സ്ഥാപനങ്ങളും പങ്കാളികളാവണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News