പിറവത്തെ ഇടതുസ്ഥാനാര്‍ത്ഥി സിന്ധുമോളെ സിപിഎമ്മില്‍നിന്ന് പുറത്താക്കി

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ചാണ് നടപടി. ഉഴവൂര്‍ ലോക്കല്‍ കമ്മിറ്റിയാണ് നടപടി സ്വീകരിച്ചത്.

Update: 2021-03-11 04:33 GMT
കൊച്ചി: പിറവം മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന സിന്ധുമോള്‍ ജേക്കബിനെ സിപിഎമ്മില്‍ നിന്നും പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ചാണ് നടപടി. ഉഴവൂര്‍ ലോക്കല്‍ കമ്മിറ്റിയാണ് നടപടി സ്വീകരിച്ചത്. സിപിഎം ഉഴവൂര്‍ നോര്‍ത്ത് ബ്രാഞ്ച് അംഗമായ സിന്ധുമോള്‍ ജേക്കബ് പിറവത്ത് കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥിയായത് പാര്‍ട്ടിയോട് കൂടിയാലോചന നടത്താതെയാണെന്ന് ഉഴവൂര്‍ ലോക്കല്‍ കമ്മിറ്റി ചൂണ്ടിക്കാട്ടി.സിന്ധുമോള്‍ ജേക്കബിന്റെ സ്ഥാനാര്‍ത്ഥിത്വം ജോസ് കെ മാണി ഇന്നലെയാണ് പ്രഖ്യാപിച്ചത്. രണ്ടില ചിഹ്നത്തില്‍ തന്നെ മല്‍സരിക്കുമെന്നും സിന്ധുമോള്‍ വ്യക്തമാക്കിയിരുന്നു.


അതേസമയം, പിറവത്ത് പേയ്‌മെന്റ് സീറ്റാണെന്ന ആരോപണം ശക്തമാണ്. നേരത്തെ പിറവത്ത് യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡന്റ് ജില്‍സ് പെരിയപുറത്തിനെ ആണ് പരിഗണിച്ചിരുന്നത്. ഇതിനിടെയാണ് ജില്‍സിനെ ഒഴിവാക്കി സിന്ധുമോളെ പിറവത്ത് സ്ഥാനാര്‍ഥിയാക്കിയത്. ഈ നടപടിയില്‍ പ്രതിഷേധിച്ച് ജില്‍സ് പാര്‍ട്ടിയില്‍നിന്നു രാജിവച്ചിട്ടുണ്ട്.

Tags:    

Similar News