ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും; കസ്റ്റഡി കാലാവധി നീട്ടിവാങ്ങാനൊരുങ്ങി ഇഡി

Update: 2023-02-20 02:49 GMT

കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്നാണ് ഇന്ന് കോടതിയില്‍ ഹാജരാക്കുന്നത്.

അഞ്ച് ദിവസത്തിനിടെ കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്ത മറ്റു രണ്ടുപേരും ശിവശങ്കറിനെതിരായാണു മൊഴി നല്‍കിയിട്ടുള്ളത്. ഇത് ചൂണ്ടിക്കാട്ടി കസ്റ്റഡി കാലാവധി നീട്ടി വാങ്ങാനാണ് ഇഡിയുടെ നീക്കം. ചോദ്യം ചെയ്യലിലുടനീളം ലൈഫ് മിഷന്‍ കോഴയിടപാടില്‍ താന്‍ ഒന്നും ചെയ്തില്ലെന്ന വാദമാണ് ശിവശങ്കര്‍ ആവര്‍ത്തിച്ചത്. എന്നാല്‍, ഇതിന് വിരുദ്ധമായാണ് ലൈഫ് മിഷന്‍ മുന്‍ സിഇഒ യു വി ജോസ്, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് പി വേണുഗോപാല്‍ എന്നിവര്‍ മൊഴി നല്‍കിയത്.

Tags:    

Similar News