സ്വര്‍ണം പൂശിയ ജീന്‍സുമായി കള്ളക്കടത്തുകാര്‍

Update: 2021-08-30 19:20 GMT

കോഴിക്കോട്: സ്വര്‍ണം കടത്താന്‍ പുത്തന്‍ വിദ്യയുമായി കള്ളക്കടത്തുകാര്‍. ജീന്‍സില്‍ സ്വര്‍ണം പൂശിയാണ് കള്ളക്കടത്ത് നടത്തുന്നത്. ഇത്തരത്തില്‍ കണ്ണൂര്‍ വിമാനത്താവളം വഴി ജീന്‍സില്‍ സ്വര്‍ണം പൂശി കടത്താനുള്ള ശ്രമം അധികൃതര്‍ പിടികൂടി. ജീന്‍സില്‍ പൂശിയ 302 ഗ്രാം സ്വര്‍ണമാണ് വ്യോമ ഇന്റലിജന്‍സ് വിഭാഗവും കസ്റ്റംസും ചേര്‍ന്ന് പിടികൂടിയത്.


ജീന്‍സില്‍ പെയിന്റടിച്ച രൂപത്തിലായിരുന്നു സ്വര്‍ണം. ഇത് ധരിച്ചാണ് കള്ളക്കടത്തുകാരന്‍ വിമാനത്താവളത്തിലിറങ്ങിയത്. 14 ലക്ഷം രൂപ വിലമതിക്കുന്ന കുഴമ്പുരൂപത്തിലുള്ള സ്വര്‍ണമാണ് ജീന്‍സിലുണ്ടായിരുന്നത്. ആദ്യമായാണ് ഇത്തരത്തിലൊരു സ്വര്‍ണക്കടത്ത് രാജ്യത്ത് റിപോര്‍ട്ട് ചെയ്യുന്നത്.




Tags:    

Similar News